ലെബനോന് അനുകൂലമായി പാപ്പാ നടത്തിയ സഹായാഭ്യർത്ഥനയ്ക്ക് അർമേനിയൻ പാത്രിയർക്കീസ് നന്ദി പറഞ്ഞു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബെയ്റൂട്ട് തുറമുഖത്ത് ആഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ രണ്ടാം വാർഷികത്തെ അനുസ്മരിച്ച് കൊണ്ട് കഴിഞ്ഞ ബുധനാഴ്ച്ച വത്തിക്കാനിൽ നടന്ന പൊതുകൂടികാഴ്ച്ചയുടെ അവസാനത്തിൽ ഫ്രാൻസിസ് പാപ്പാ സ്ഫോടനത്തിൽ മരിച്ച കുടുംബങ്ങളെ അനുസ്മരിക്കുകയും അവർക്ക് ആശ്വാസം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
സിലീസിയൻ അർമേനിയൻ കത്തോലിക്കാ പാത്രിയർക്കീസ് റാഫേൽ ബെദ്രോസ് XXI മൻ പാപ്പയുടെ വാക്കുകളെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു കൊണ്ട് പ്രസ്താവന ഇറക്കുകയും ചെയ്തു. എല്ലാ വ്യക്തികൾക്കും ആവശ്യമുള്ള നീതി കൈവരിക്കുന്നതിനുള്ള പാതയിൽ, പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി, അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ലെബനോ൯ തുടരുമെന്ന് അദ്ദേഹം ആശംസിച്ചു.
"രണ്ട് വർഷം മുമ്പ് നൂറുകണക്കിന് നിരപരാധികളെ കൊല്ലുകയും, ആയിരക്കണക്കിന് ആളുകൾക്കു വീടും ജോലിയും ഇല്ലാതാക്കുകയും, കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്ത സ്ഫോടനത്തെത്തുടർന്ന് ലെബനോ൯ ജനതയുടെ കഷ്ടപ്പാടുകളിൽ തങ്ങൾക്ക് വലിയ വേദനയും നിരാശയും തോന്നുന്നു. പക്ഷേ ആധുനിക യുഗത്തിലെ ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നിന്റെ പിന്നിൽ ആരാണെന്ന സത്യം വെളിപ്പെടുത്താൻ സ്വർഗ്ഗീയ നീതി വിജയിക്കുമെന്ന് തങ്ങൾ എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു” എന്ന് പറഞ്ഞ റാഫേൽ ബെഡ്രോസ് ഇരുപത്തിയൊന്നാമൻ രക്തസാക്ഷികളോടു കരുണ കാണിക്കാനും കുടുംബങ്ങൾക്കും ലെബനോനും സുരക്ഷയും, പ്രത്യാശയും, വിശ്വാസവും നൽകാനും ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: