തിരയുക

വത്തിക്കാൻറെ പതാക വത്തിക്കാൻറെ പതാക 

പരിശുദ്ധസിംഹാസനവും സാവൊ ടൊമേ എ പ്രിൻസിപിയും തമ്മിൽ ഉടമ്പടി!

സാവൊ ടൊമേയിൽ കത്തോലിക്കാസഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയമിക അംഗീകാരം നല്കുന്നതാണ് ഈ ഉടമ്പടി.

ജോയി കരിവേലി വത്തിക്കാൻ സിറ്റി

പരിശുദ്ധസിംഹാസനവും ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സാവൊ ടൊമേ എ പ്രിൻസിപിയും (São Tomé e Príncipe) തമ്മിൽ ഒരു ഉടമ്പടി ഒപ്പുവച്ചു.

ഈ മാസം 15-ന് (15/08/22) ആണ് സാവൊ ടൊമെയിൽ വച്ച്  പരിശുദ്ധസിംഹാസനത്തിനു വേണ്ടി അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജൊവാന്നി ഗാസ്പരിയും സാവൊ ടൊമേ എ പ്രിൻസിപിയ്ക്കു വേണ്ടി അന്നാടിൻറെ വിദേശകാര്യമന്ത്രി ശ്രീമതി എജീച് റമോസ് ദ കോസ്ത തെൻ ഷുവായും ഉടമ്പടിയിൽ ഒപ്പുവച്ചത്.

കത്തോലിക്കാസഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയമിക അംഗീകാരം നല്കുന്നതും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങൾക്ക് നൈയമിക ചട്ടക്കൂടുണ്ടാക്കുന്നതുമായ  ഈ ഉടമ്പടി സ്ഥിരീകരണ രേഖകളുടെ കൈമാറ്റത്തോടെ പ്രാബല്യത്തിലാകും.

28 വകുപ്പുകളുള്ള ഈ ഉടമ്പടി പരിശുദ്ധസിംഹാസനവും സാവൊ ടൊമേ എ പ്രിൻസിപിയും തമ്മിലുള്ള സൗഹൃദ-സഹകരണ ബന്ധങ്ങളെ ഉപരി സുദൃഢമാക്കും. സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ, മനുഷ്യവ്യക്തിയുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനും പൊതുനന്മ പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കാൻ ഈ ഉടമ്പടി ഇരുവിഭാഗത്തിനും സഹായകമാകും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2022, 14:47