പാപ്പാ : യുക്രേനിയൻ ജനതയ്ക്കൊപ്പം ഞാനുണ്ട്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ഞാൻ ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയുടെ സമീപത്താണ്. യുദ്ധം, നാശവും മരണവും മാത്രമേ സൃഷ്ടിക്കുന്നുള്ളു എന്നും ജനതകളെ തമ്മിൽ അകറ്റുകയും സത്യത്തെയും സംവാദത്തെയും കൊല്ലുന്നുവെന്നും എങ്ങനെ മനസ്സിലാക്കാതിരിക്കാൻ കഴിയും? ചർച്ചകൾ വീണ്ടും ആരംഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം."
ജൂലൈ പതിനേഴാം തിയതി ഇറ്റാലിയൻ ഇംഗ്ലീഷ് സ്പാനിഷ് പോർച്ചുഗീസ് ഫ്രഞ്ച് ജർമൻ പോളിഷ് ലാറ്റിൻ എന്നീ ഭാഷകളിൽ # PrayTogether എന്ന ഹാഷ്ടാഗോകൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: