തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. 

പാപ്പാ : ലോകസമാധാനത്തിനായി പ്രാർത്ഥിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യുക്രെയ്നിലും ലോകം മുഴുവനിലും സമാധാനത്തിനായി #നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തിയുടെ കൗശലതന്ത്രങ്ങളിൽ നിന്ന് ആഗോള സമാധാനത്തിനുള്ള ഒരു പദ്ധതിയിലേക്ക് നമുക്ക് കടന്നുപോകാം: വൈരുദ്ധ്യ ശക്തികൾക്കിടയിൽ വിഭജിക്കപ്പെട്ട ഒരു ലോകത്തിനല്ല; പരസ്പരം ബഹുമാനിക്കുന്ന ജനതകളുടേയും സംസ്കാരങ്ങളുടേയും ഐക്യമാർന്ന ലോകത്തിന് സമ്മതമേകാം"

ജൂലൈ മൂന്നാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, യുക്രെയ്നിയൻ, റഷ്യൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തെ കുറിച്ചുള്ള തന്റെ ഖേദം പ്രകടിക്കുകയായിരുന്നു പാപ്പാ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂലൈ 2022, 14:31