തിരയുക

1656570673968.JPG

പാപ്പാ: സംഘർഷങ്ങൾക്കും ശത്രുതകൾക്കും സംതുലിത വരുത്താൻ ശരിയായ കായിക വിനോദങ്ങളുടെ ആവശ്യമുണ്ട്

യൂറോപ്യൻ നീന്തൽ അസോസിയേഷന്റെ അധ്യക്ഷൻമാരെ അഭിസംബോധന ചെയ്ത പാപ്പാ റോമിൽ നടക്കുന്ന യൂറോപ്യൻ നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും സന്ദേശം നൽകി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അടുത്ത മാസം റോമിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ നീന്തൽ മത്സരങ്ങളുടെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിന് റോമിലെത്തിയ അധ്യക്ഷൻമാരോടു സംസാരിക്കവെ ഈ ഒരു ചാമ്പ്യൻഷിപ്പിന് റോം ആതിഥേയത്വം വഹിക്കുന്നതിലുള്ള സന്തോഷം പാപ്പാ അറിയിച്ചു.

നമ്മുടെ ലോകത്തെ ഭാരപ്പെടുത്തുന്ന സംഘർഷങ്ങൾക്കും ശത്രുതകൾക്കും സംതുലിത വരുത്താൻ ഇന്ന് നമുക്ക് കായിക വിനോദങ്ങളുടെ, ശരിയായ കായിക വിനോദങ്ങളുടെ ആവശ്യമുണ്ട് എന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു. അതു കൊണ്ടാണ് മൽസരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ഒരു സന്ദേശം നൽകാനുള്ള അഭ്യർത്ഥന താൻ ഹൃദയപൂർവ്വം ഏറ്റെടുത്തതെന്നും അത് താരങ്ങൾക്ക് അനുകൂലമായ സമയത്ത് കൊടുക്കുവാൻ അവരെ ഏൽപ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ട് പാപ്പാ കായിക താരങ്ങൾക്കുള്ള സന്ദേശം തുടർന്നത്.

താരങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഇതുപോലുള്ള ഒരു വലിയ കായിക സംഭവം വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനും, ഇടപഴകുവാനുമുള്ള പ്രത്യേക അവസരമാണെന്നതിലും, അത് മനുഷ്യ കുടുംബത്തിന്റെ ഭാവിക്ക് പ്രത്യാശ നൽകുന്ന അതിശയകരമായ അടയാളമാണെതിലും തനിക്കുള്ള സന്തോഷം പാപ്പാ പങ്കുവച്ചു. സഭാ സാഹോദര്യത്തിന്റെ സുവിശേഷം എല്ലായിടത്തേക്കും പരത്തുന്ന റോമാ നഗരം ചരിത്രപരമായി ലോകത്തോടു തുറവുള്ള ഒരു സാർവ്വലൗകിക നഗരമായതിനാൽ ഇത് ഉചിതമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

യുക്രെയ്ൻ യുദ്ധത്തിന്റെ നിഴലിലാണ് ഈ ആഘോഷമെന്നതിൽ തന്നെപ്പോലെ അവരും ദു:ഖിതരാണെന്ന് തനിക്ക് തീർച്ചയാണെന്ന് പാപ്പാ പറഞ്ഞു. അതേ സമയം ഇത് നമ്മെയെല്ലാവരേയും സമാധാനത്തിന്റെ ഒരു ലോകത്തിനായുള്ള ആഗ്രഹത്തിന്, യുദ്ധങ്ങളും, ജനതകൾ തമ്മിൽ വെറുപ്പില്ലാത്തതും, ന്യൂക്ലിയർ ഭീഷണിയില്ലാത്തതുമായ ഒരു ലോകത്തിനായി കൂടുതൽ പ്രതിബദ്ധതയുള്ളവരാക്കും എന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

റോമിൽ വരുന്ന മാസം നടക്കുന്ന ഈ മൽസരം അവർക്കെല്ലാവർക്കും ശാന്തവും സന്തോഷകരവുമായ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവമാകട്ടെ എന്നും ആരോഗ്യപരമായ ഒരു മൽസരം നടത്താനും അവരുടെ മുഴുവൻ കഴിവുകളും ഉപയോഗിക്കാനും ഇടയാക്കട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. സ്നേഹത്തോടെ അവരെയും അവരുടെ സ്നേഹഭാജനങ്ങളെയും ആശീർവദിച്ച പാപ്പാ അവരോടു പ്രാർത്ഥനയും അഭ്യർത്ഥിച്ചു കൊണ്ടാണ്  സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2022, 14:25