തിരയുക

ഉക്രൈയിനിലെ ഗ്രീക്ക്കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയെത്തൊസ്ലാവ് ഷെവ്ചുക്ക് (Svjatoslav Ševčuk) ഉക്രൈയിനിലെ ഗ്രീക്ക്കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയെത്തൊസ്ലാവ് ഷെവ്ചുക്ക് (Svjatoslav Ševčuk)  

പാപ്പാ: സഭ സമാഗമത്തിൻറെയും പരസ്പര സഹായത്തിൻറെയും ഇടമായിരിക്കട്ടെ!

ഉക്രൈയിനിലെ ഗ്രീക്ക്കത്തോലിക്കാ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന് പാപ്പായുടെ ആശംസാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭ പ്രത്യാശയുടെ ഉറവിടമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

പോളണ്ടിലെ പ്ര് സെമുസിൽ സമ്മേളിച്ചിരിക്കുന്ന ഉക്രൈയിനിലെ ഗ്രീക്ക്കത്തോലി- ക്കാ മെത്രാന്മാരുടെ സിനഡു സമ്മേളനത്തോടനുബന്ധിച്ച്, ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയെത്തൊസ്ലാവ് ഷെവ്ചുക്കിന് (Svjatoslav Ševčuk) തിങ്കളാഴ്‌ച (11/07/22) അയച്ച കത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

ഈ മാസം 7-ന് ആരംഭിച്ച ഈ സമ്മേളനം 15-ന് (07-15/07/22) സമാപിക്കും. ഉക്രൈയിനിൻറെ തലസ്ഥാനമായ കിയെവിൽ നടക്കേണ്ടിയിരുന്ന ഈ സമ്മേളനം യുദ്ധം മൂലം ആണ് പോളണ്ടിലേക്കു മാറ്റിയത്.

ജനങ്ങൾക്ക് സാന്ത്വനവും പ്രോത്സാഹനവുമേകാൻ പാപ്പാ കത്തിൽ മെത്രാന്മാർക്ക് പ്രചോദനം പകരുകയും യാതനകളനുഭവിക്കുന്ന ഉക്രൈയിൻജനതയോടുള്ള തൻറെ സാമീപ്യവും അവർക്കുള്ള പ്രാർത്ഥനയും ഉറപ്പുനല്കുകയും ചെയ്യുന്നു.

സോവ്യറ്റ് യൂണ്യൻറെ കമ്മ്യൂണിസ്റ്റ് ആധിപത്യവേളയിൽ ലെയൊപൊളിൽ, അഥവാ, ലിവിവിൽ രക്തസാക്ഷികളായിത്തീർന്ന 25 പേരെ, 2001-ൽ ജൂൺ 27-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, തൻറെ ഉക്രൈയിൻ യാത്രയ്ക്കിടെ, വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതിനെക്കുറിച്ച് അനുസ്മരിക്കുന്ന പാപ്പാ ഇന്നത്തെ സാഹചര്യങ്ങൾ കമ്മ്യൂണിസ്റ്റധിപത്യത്തിന് ഇരകളായ വൈദികരുടെയും സന്ന്യാസീസന്ന്യാസിനികളുടെയും അവസ്ഥകൾ സുഗ്രാഹ്യങ്ങൾ ആക്കിത്തീർക്കുന്നുവെന്ന് പറയുന്നു. സഭയുടെയും ഓരോ വിശ്വാസിയുടെയും നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ മെത്രാന്മാർക്ക് പ്രചോദനം പകരുന്ന പാപ്പാ സഭ സമാഗമത്തിൻറെയും പരസ്പര സഹായത്തിൻറെയും ഇടമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2022, 15:42