ഫ്രാൻസിസ് പാപ്പാ മൊണാക്കോ അധികാരികളെ വത്തിക്കാനിൽ സ്വീകരിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രാജഭരണം നിലവിലുള്ള സ്വന്തന്ത്രരാജ്യമായ മൊണാക്കോയുടെ ഭരണാധികാരികളായ ഇരുവരും ഫ്രാൻസിസ് പപ്പയുടെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ലൈബ്രറി ഹാളിൽ വച്ച് നടന്ന കണ്ടുമുട്ടൽ അരമണിക്കൂർ നീണ്ടു.
വെങ്കലത്തിൽ തീർത്ത "സ്നേഹിക്കുക, സഹായിക്കുക" എന്ന സന്ദേശമുൾക്കൊള്ളുന്ന ഒരു കലാസൃഷ്ടി, ഈ വർഷത്തെ പാപ്പായുടെ സമാധാനദിനസന്ദേശം, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ 2020 മാർച്ച് 27-ന് നടത്തിയ പ്രാർത്ഥനയെ ആധാരമാക്കി ഇറക്കിയ പുസ്തകം തുടങ്ങിയവ പാപ്പാ മൊണാക്കോ രാജകുടുംബത്തിന് നൽകി. മൊണാക്കോ കൊട്ടാരത്തിലെ ചാപ്പലിന്റെ ഒരു ചിത്രമാണ് രാജകുടുംബം പാപ്പായ്ക്ക് നൽകിയത്.
ലോകത്തെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണാക്കോ. ഫ്രാൻസാണ് രാജ്യത്തിന് സംരക്ഷണമേകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: