പാപ്പാ : സാമ്പത്തിക നവീകരണങ്ങൾ കൂടുതൽ അപവാദങ്ങൾക്കിട നൽകില്ലെന്ന് കരുതുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ഈ അടുത്ത വർഷങ്ങളിൽ വാർത്തകളിൽ തലക്കെട്ടായതുപോലുള്ള സാമ്പത്തിക അപവാദങ്ങൾ ആവർത്തിക്കയില്ലെന്ന് താൻ വിശ്വസിക്കുന്നതായി പാപ്പാ പറഞ്ഞത്.
പ്രത്യേകമായി ഇപ്പോൾ വത്തിക്കാൻ കോടതിയിൽ വിശകലനം ചെയ്തു കൊണ്ടിരിക്കുന്ന ലണ്ടനിലെ സ്ലോവാൻ അവന്യൂയിലെ കെട്ടിടത്തിന്റെ വാങ്ങലും വിൽക്കലുമാണ് പാപ്പാ സൂചിപ്പിച്ചത്. അതുപോലുള്ള ഉതപ്പുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ആവശ്യത്തിനുള്ള നിയന്ത്രണങ്ങൾ ഇപ്പോഴുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താൻ അങ്ങനെ വിശ്വസിക്കുന്നു എന്ന് പാപ്പാ പറഞ്ഞത്. തുടർന്ന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളെ പാപ്പാ വിശദീകരിച്ചു.
"കൂട്ടുകാരുടെയും ഉപകാരികളുടേയും " കൈയിൽ പറ്റിക്കപ്പെടാനാവാത്ത സാങ്കേതിക വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് സാമ്പത്തിക ഔദ്യോഗിക കാര്യാലയം ഉണ്ടാക്കിയതിനെക്കുറിച്ച് പറഞ്ഞ പാപ്പാ ഈ പുതിയ ഡിക്കാസ്റ്ററിയാണ് എല്ലാ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതെന്നും, അത് ഭരണത്തിന് ഒരു യഥാർത്ഥ സുരക്ഷയാണന്നും ഇതിനു മുമ്പിലുണ്ടായിരുന്ന കാര്യനിർവ്വഹണത്തിൽ ധാരാളം കുഴച്ചു മറിയലുകൾ ഉണ്ടായിരുന്നു എന്നും പറഞ്ഞു. ഒരു ഉദാഹരണവും പാപ്പാ പറഞ്ഞു.
വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയേറ്റിലെ ധനവിഭാഗത്തിലെ മേധാവിയാകുന്ന ധനകാര്യത്തിൽ വിദഗ്ദ്ധനല്ലാത്ത വൈദീകൻ, കൂട്ടുകാരോടു നല്ല വിശ്വാസത്തോടെ തന്നെ സഹായമഭ്യർത്ഥിക്കുന്നു. എന്നാൽ ചിലപ്പോൾ ഈ കൂട്ടുകാർ ദൈവദാസിയായ ഇമെൽഡയെ പോലെയുള്ളവരല്ലായിരിക്കും. (14 ആം നൂറ്റാണ്ടിൽ ശുദ്ധതയ്ക് പേരുകേട്ട ഇറ്റലിക്കാരിയായ ദൈവദാസിയാണ് 11 വയസ്സുകാരിയായിരുന്ന ഇമെൽഡാ.) അതിനാലാണത് സംഭവിച്ചത്. അതിനാൽ കുറ്റം, സമ്പത്ത് കൈകാര്യം ചെയ്യാൻ പരിപക്വതയില്ലാതിരുന്ന ഉത്തരവാദിത്തമില്ലാതിരുന്ന സംവിധാനത്തിന്റെ തായിരുന്നു എന്ന് പാപ്പാ ആവർത്തിച്ചു. കർദ്ദിനാൾ പെൽ ആണ് ധന കാര്യത്തിന് ഒരു കാര്യാലയം എന്ന ചിന്ത മുന്നോട്ട് വച്ചത് എന്നും അദ്ദേഹം ഒരു പ്രതിഭാശാലിയാണെന്നും പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: