ഇറ്റലിയുടെ പ്രസിഡൻറിന് പാപ്പായുടെ പിറന്നാൾ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലിയുടെ രാഷ്ട്രപതി സേർജൊ മത്തരേല്ലയ്ക്ക് മാർപ്പാപ്പായുടെ ജന്മദിനാശംസകൾ.
ജൂലൈ 23-ന് എൺപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച അദ്ദേഹത്തിന് ഫ്രാൻസീസ് പാപ്പാ, അന്നയച്ച സന്ദേശത്തിൽ, പ്രാർത്ഥനാപൂർവ്വമായ പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം അദ്ദേഹത്തോടുള്ള മതിപ്പും രേഖപ്പെടുത്തുന്നു.
ഇറ്റലിയിലെ ജനങ്ങൾക്ക് പ്രസിഡൻറ് സേർജൊ മത്തരേല്ല ഏകുന്ന ഉന്നതസേവനവും പാപ്പാ അനുസ്മരിക്കുന്നു. കുറച്ചൊന്നുമല്ലാത്ത ബുദ്ധിമുട്ടുകളാൽ മുദ്രിതവും നാടിൻറെ ജീവിതത്തെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടതുമായ ഒരു വേളയിൽ ആധികാരികതയോടും മാതൃകാപരമായ സമർപ്പണ മനോഭാവത്തോടും കൂടി അദ്ദേഹം ഏകുന്ന സംഭാവനകളെ പാപ്പാ ശ്ലാഘിക്കുന്നു.
ഇറ്റലിയുടെ പന്ത്രാണ്ടാമത്തെ പ്രസിഡൻറാണ് സേർജൊ മത്തരേല്ല. 1941 ജൂലൈ 23-ന് തെക്കെ ഇറ്റലിയിലെ പലേർമൊയിലാണ് അദ്ദേഹം ജനിച്ചത്. 2015 ഫെബ്രുവരി 3 മുതൽ ഇറ്റലിയുടെ പ്രസിഡൻറായ മത്തരേല്ല ഇത് രണ്ടാം വട്ടമാണ് തൽസ്ഥാനം അലങ്കരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: