ആഗോള യുവജന വിനോദസഞ്ചാര ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒന്നാമത് ആഗോള യുവജന വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ അഭിസംബോധന ചെയ്യുന്നതിൽ തന്റെ സന്തോഷമറിയിച്ച പാപ്പാ വിദ്യാർത്ഥികളായ അവരെ സംബന്ധിച്ചിടത്തോളം സ്ക്കൂൾ അവധിയുമായി ചേർന്നു വരുന്ന വിനോദസഞ്ചാരവും അതിൽ നിന്നുള്ള അനുഭവങ്ങളും ഓർമ്മയിൽ തങ്ങിനിലക്കുന്നവയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്. ഈ സമയം ഇടവേളയ്ക്കും വിശ്രമത്തിനുമപ്പുറം ഐക്യദാർഢ്യ സംരംഭങ്ങളിൽ സന്നദ്ധ സേവനം ചെയ്യാൻ ഉപയോഗിക്കുന്നവരും, കുടുംബത്തെ സഹായിക്കാനും തങ്ങളുടെ പഠനത്തിനു പണം കണ്ടെത്താനും ചെറിയ ജോലി ചെയ്യുന്നവരും, നിശബ്ദതയിലും പ്രാർത്ഥനയിലും ദൈവത്തോടൊപ്പം കഴിയാനും തങ്ങളുടെ യാത്രയിൽ വെളിച്ചം തേടുന്നവരും അവരുടെ കൂട്ടത്തിലുണ്ടെന്ന് തനിക്കറിയാമെന്നും പാപ്പാ പറഞ്ഞു.
എന്തു തന്നെയായാലും അവർക്ക് ലഭിക്കുന്ന സമയം ഉത്തരവാദിത്വത്തോടെ നന്നായി വിനിയോഗിക്കാൻ താൻ പ്രോൽസാഹിപ്പിക്കുന്നു എന്നും അങ്ങനെയാണ് വളരുകയും കൂടുതൽ ഉത്തരവാദിത്വമുള്ള ജോലികൾ ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ഭാവിയിലേക്കുള്ള പ്രത്യാശയുടേയും പുനർജന്മത്തിന്റെയും ദൂതരായി അവർ തീരട്ടെ എന്നാശംസിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു കൊണ്ട് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: