തിരയുക

 കുട്ടികളുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ കുമ്പസാരിക്കുന്നു (2016 ഏപ്രിൽ 23) കുട്ടികളുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ കുമ്പസാരിക്കുന്നു (2016 ഏപ്രിൽ 23) 

പാപ്പാ: വൈദീകർ നിർദ്ദയരായ ന്യായാധിപരാകരുത്

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

 "പ്രീയപ്പെട്ട വൈദീകരെ, വിശ്വാസികളോടു ക്ഷമയോടെയായിരിക്കുക,  അവരെ പ്രോത്സാഹിപ്പിക്കുവാൻ എപ്പോഴും സന്നദ്ധരായിരിക്കുക. ദൈവത്തിന്റെ ക്ഷമയുടെയും കരുണയുടെയും അശ്രാന്തമായ ശുശ്രൂഷകരായിരിക്കുക. ഒരിക്കലും നിർദ്ദയരായ ന്യായാധിപന്മാരാകരുത്. എന്നാൽ സ്നേഹമുള്ള പിതാക്കന്മാരായിരിക്കുക."

ജൂൺ ഇരുപത്തിനാലാം തിയതി, വൈദീകരുടെ വിശുദ്ധികരണത്തിനായുള്ള 27-ആം ആഗോള പ്രാർത്ഥന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.  ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2022, 14:33