പാപ്പാ: രാവിന്റെ കൂരിരുളിൽ പ്രത്യാശയുടെ വിളക്കുകൾ പ്രകാശിക്കട്ടെ!
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“യൂറോപ്യൻ രാജ്യങ്ങളിലെയും പല സഭകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സഭകളുടെ നീണ്ട രാത്രികൾ കൂടികാഴ്ചകളുടെ നിമിഷങ്ങളാകട്ടെ. രാത്രിയുടെ കൂരിരുളിൽ അത് പ്രത്ര്യാശയുടെ അനേകം തിരികൾ തെളിക്കട്ടെ.”
ജൂൺ പത്താം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ്, ജർമ്മ൯, പോളിഷ് ലാറ്റിന്‍ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം # സഭകളുടെ നീണ്ട രാത്രികൾ (LongNightoftheChurches) എന്ന ഹാഷ്ടാഗോടു കൂടി പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: