പാപ്പാ: തന്റെ പുത്രനെ നമുക്ക് നൽകുന്ന അമ്മയാണ് മറിയം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“തന്റെ പുത്രനായ യേശുവിനെ നമുക്ക് നൽകുന്ന അമ്മയാണ് മറിയം. നമ്മോടുള്ള സ്നേഹത്തെ പ്രതി തന്റെ ജീവൻ നൽകിയ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നമ്മെ നയിക്കുന്ന പാതയാണ് മറിയം. അതുകൊണ്ടാണ് നാം അവളെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്നത്.”
ജൂൺ ആറാം തിയതി # സഭയുടെ മാതാവ്#MotheroftheChurch എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ ഇറ്റാലിയൻ, പോർച്ചുഗീസ്, പോളീഷ്, ഇഗ്ലീഷ്, ലാറ്റി൯, ജർമ്മ൯ എന്നീ ഭാഷകളിൽ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
06 ജൂൺ 2022, 13:54