പാപ്പാ: വ്യക്തികൾ മാറാതെ സുസ്ഥിരമായ ഒരു പരിസ്ഥിതി ഉണ്ടാവില്ല
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“വ്യക്തികൾ മാറാതെ, അത്യാഗ്രഹമില്ലാത്ത, കൂടുതൽ ശാന്തമായ, കുറഞ്ഞ ഉത്കണ്ഠയും കൂടുതൽ ബഹുമാനവുമുള്ള, കൂടുതൽ സാഹോദര്യമുള്ള മറ്റൊരു ജീവിത ശൈലിക്ക് അവരെ പ്രോൽസാഹിപ്പിക്കാതെ, ആരോഗ്യപരവും സുസ്ഥിരവും മാറ്റം വരുത്താൻ കഴിവുള്ളതുമായ ഒരു പരിസ്ഥിതി ഉണ്ടാവില്ല.”
ലോക പരിസ്ഥിതി ദിനമായി ആചരിച്ച ജൂൺ അഞ്ചാം തിയതി # ലോക പരിസ്ഥിതി ദിനം(# WorldEnviornmentDay) എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
06 ജൂൺ 2022, 13:46