പാപ്പാ: സ്നേഹമില്ലാതെ, നമുക്ക് ലോകത്തിന് എന്ത് നൽകാൻ കഴിയും?
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“കർത്താവിനോടു നാം പല കാര്യങ്ങൾ ചോദിക്കാറുണ്ട് എന്നാൽ പലപ്പോഴും ഏറ്റം പ്രധാനപ്പെട്ടതും നമുക്ക് നൽകാൻ അവിടുന്ന് ഏറ്റവും ആഗ്രഹിക്കുകയും ചെയ്യുന്ന ഒന്നിനെ ചോദിക്കാൻ നാം മറക്കുന്നു: പരിശുദ്ധാത്മാവ്, സ്നേഹിക്കാനുള്ള ശക്തി. സത്യത്തിൽ സ്നേഹമില്ലാതെ, നമുക്ക് ലോകത്തിന് എന്തു നൽകാനാവും?”
ജൂൺ മൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് ലാറ്റിന്‍, അറബി, എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: