പാപ്പാ: പരിശുദ്ധാരൂപി നമ്മെ സാന്ത്വനത്തിൻറെയും പ്രത്യാശയുടെയും അടയാളമാക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധാത്മ ശക്തി നമ്മെ ബഹിർമുഖരാക്കുമെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്‌ച (07/06/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ റൂഹായെ വിളിച്ചപേക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ ഈ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“ദിവസത്തിൽ പലവുരു പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാൻ ഞാൻ നിങ്ങൾക്ക് പ്രചോദനം പകരുകയാണ്: അവൻറെ ഉത്തമവും സർഗ്ഗാത്മകവുമായ ശക്തി നമ്മെ, നമ്മിൽ നിന്നു പുറത്തുകടക്കാനും അപരർക്ക് സാന്ത്വനത്തിൻറെയും പ്രത്യാശയുടെയും അടയാളമാകാനും പ്രാപ്തരാക്കുന്നു.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Vi incoraggio a invocare spesso nelle vostre giornate lo Spirito Santo: la sua forza buona e creativa ci permette di uscire da noi stessi e di essere per gli altri un segno di conforto e di speranza.
EN: I encourage all of you to invoke the Holy Spirit often during the day. His good and creative strength allows us to go out of ourselves and to be a sign of comfort and hope for others.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: