തിരയുക

ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ മെത്രാന്മാരും വൈദികരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തിൽ പകർത്തപ്പെട്ട ചിത്രം. ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ മെത്രാന്മാരും വൈദികരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയവസരത്തിൽ പകർത്തപ്പെട്ട ചിത്രം.  

സിസിലിയൻ വൈദികരോടു പാപ്പാ: ‘കയ്പിനെ ആർദ്രതയോടെ സ്വീകരിക്കുക’

ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ മെത്രാന്മാരും വൈദികരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും തൊഴിലവസരങ്ങളുടെ അഭാവം മൂലം കയ്പും നിരാശയും അനുഭവിക്കുന്ന നിരവധി സിസിലിയക്കാരോടു സമീപസ്ഥരായിരിക്കാനും ആർദ്രത കാണിക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സിസിലിയിലെ മെത്രാന്മാരും വൈദികരും വ്യാഴാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആ അവസരത്തിൽ  സ്വന്തം നാട്ടുകാരുടെ ഉന്നമനത്തിനായുള്ള അവരുടെ ദൗത്യത്തെ പാപ്പാ പ്രോത്സാഹിപ്പിച്ചു.

സിസിലിയ ദ്വീപ് ചരിത്രപരമായി ചിലപ്പോൾ പിടിച്ചടക്കാനും മറ്റവസരങ്ങളിൽ കുടിയേറ്റക്കാരായും വന്ന ജനങ്ങളുടെ നീക്കത്തിനുള്ള ചൂണ്ടുവഴിയായി വർത്തിച്ചുവെന്ന് പാപ്പാ അനുസ്മരിച്ചു. ഈ ജനങ്ങളുടെ ഓരോ തരംഗവും പ്രാദേശിക സംസ്കാരത്തിൽ അതിന്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

“"ഇതൊരു സന്തോഷകരമായ ദ്വീപല്ല എന്നു പറയാനല്ല, കാരണം ഒറ്റപ്പെട്ട ദ്വീപിന്റെതായ ഏകാന്തത സിസിലിയയിലെ സമൂഹത്തെ ആഴത്തിൽ ബാധിക്കുകയും, നമ്മുടെ ഉള്ളിൽ നാം വഹിക്കുന്ന വൈരുദ്ധ്യങ്ങളെ മുന്നിൽ കൊണ്ടുവരുകയും ചെയ്യുന്നു. സിസിലിയിൽ, മഹത്തായ സദ്‌ഗുണങ്ങളുടേയും അതോടൊപ്പം തന്നെ നിഷ്ഠൂരമായ ക്രൂരതകളുടേയും മനോഭാവങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട പ്രവൃത്തികൾക്കും നാം സാക്ഷ്യം വഹിക്കുന്നു" എന്ന് പാപ്പാ പങ്കുവച്ചു.”

അമ്പത് ശതമാനത്തിനടുത്തു വരുന്ന  യുവാക്കളുടെ ഉയർന്ന  തൊഴിലില്ലായ്മാ നിരക്കിന്റെ ഫലമായി പല കുട്ടികളും സ്കൂൾ വിദ്യാഭ്യാസം ഒഴിവാക്കുകയും കുറ്റകൃത്യങ്ങളുടെ ജീവിതത്തിലേക്ക് തിരിയുകയും ചെയ്യുന്നുവെന്ന് പാപ്പാ വിലപിച്ചു.

സിസിലിയിലെ നിലവിലെ സാഹചര്യം വർഷങ്ങളായി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന്  പറഞ്ഞ പാപ്പാ "ജനനനിരക്കിലുള്ള കുറവും യുവജനങ്ങളുടെ കൂട്ട കുടിയേറ്റവും മൂലം ദ്വീപിലെ ജനസംഖ്യ കുറയുന്നത് അതിന്റെ ഒരു അടയാള" മാണെന്നും  അവർ ജോലി കണ്ടെത്താനായി യാത്രയാവുകയാന്നെന്നും പാപ്പാ വ്യക്തമാക്കി.

പുരോഹിതർ - ധീരരായ ധാർമ്മിക വഴികാട്ടികൾ

ഈ ദുഷ്‌കരമായ സാഹചര്യത്തോടു പ്രതികരിച്ചുകൊണ്ട്, സിസിലിയിലെ വൈദികരോടും, മെത്രാന്മാരോടും കാലഘട്ടത്തിലെ നിർണ്ണായകമായ മാറ്റത്തിനിടയിലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽ പൂർണ്ണമായും തങ്ങളെത്തന്നെ സമർപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

വാഴ്ത്തപ്പെട്ട പിനോ പുലിസിയുടെയും വാഴ്ത്തപ്പെട്ട റൊസാരിയോ ലിവാത്തീനോയുടെയും വീരോചിതമായ മാതൃകകളും അതുപോലെ തന്നെ മാഫിയെ തള്ളി നീക്കി ക്രിസ്തുവിന്റെ സ്നേഹം സിസിലിയക്കാർക്ക്  കാണിച്ചു കൊടുക്കാൻ ശ്രമിച്ച സഭയിലെ അത്ര അറിയപ്പെടാത്ത മറ്റ് സഭാസേവകരിലേക്കും പാപ്പാ വിരൽ ചൂണ്ടി.

“[ “ഇതുകൊണ്ടാണ് സിസിലിയിലെ ജനങ്ങൾ ഇപ്പോഴും പുരോഹിതന്മാരെ ആത്മീയവും ധാർമ്മികവുമായ വഴികാട്ടികളായി കാണുന്നത് എന്ന് ഓർമ്മിപ്പിച്ച പാപ്പാ ദ്വീപിന്റെ, പൗര സംബന്ധവും സാമൂഹികവുമായ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കാനും കുടുംബങ്ങളെ പിന്തുണയ്ക്കാനും യുവജനങ്ങൾക്ക് മാർഗ്ഗദർശകരാകാനും വൈദീകർക്ക് കഴിയും. പുരോഹിതന്മാരെക്കുറിച്ച് സിസിലിയക്കാരുടെ പ്രതീക്ഷ ഉയർന്നതും അവകാശവുമാണ്” എന്ന് പാപ്പാ സൂചിപ്പിച്ചു. ]”

നിരാശയുടെ ആശ്ലേഷം

ദ്വീപിൽ തങ്ങുന്നവരെ ശുശ്രൂഷിക്കാനുള്ള വെല്ലുവിളിയെ സ്വാഗതം ചെയ്യാൻ സിസിലിയിലെ വൈദികരെ പാപ്പാ പ്രോത്സാഹിപ്പിച്ചു.

““ഇറ്റലിയിലെയും യൂറോപ്പിലെയും സമ്പന്നവും കൂടുതൽ വികസിതവുമായ ഭാഗങ്ങളിൽ നിന്ന് അവരെ വേർതിരിക്കുന്ന ദൂരം കാരണം സിസിലിയിലെ ജനങ്ങൾക്കിടയിൽ കൈപ്പും നിരാശയും നിലനിൽക്കുന്നു. അനേകം ആളുകൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ, സമ്പന്നവും കൂടുതൽ സുഖപ്രദവുമായ ജീവിതനിലവാരം കണ്ടെത്തുന്നതിനായി അവിടം വിട്ടു പോകാൻ ആഗ്രഹിക്കുന്നു, അതേസമയം അവിടെ തന്നെ തങ്ങുന്നവർ നിരാശയുടെ വികാരങ്ങളിൽ അടിയുന്നു. അതിനാൽ, ഈ ജനതയുടെ ജീവിതം പൂർണ്ണമായി ഉൾക്കൊള്ളാൻ അജപാലകരായ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു” എന്ന് ഓർമ്മിപ്പിപ്പിച്ചു കൊണ്ട് പാപ്പാ അവരുടെ അജപാലന ദൗത്യത്തിന്റെ ആവശ്യകത അടിവരയിട്ടു.”

തങ്ങളുടെ സമകാലികരോടു ധൈര്യത്തോടെ സംസാരിച്ച പുരാതന ഇസ്രായേലിലെ പ്രവാചകന്മാരുടെ മാതൃക ഉയർത്തി കാണിച്ചു കൊണ്ട് വൈദീകരോടു "നീതി, അനുരഞ്ജനം, സത്യസന്ധത, പാപമോചനം" എന്നിവയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുകയും ചെയ്തു.

"ദൈവത്തിന്റെയും ഇടയന്റെയും ശൈലിയെ അടയാളപ്പെടുത്തുന്നവയാണ്  സാമീപ്യം, അനുകമ്പ, ആർദ്രത എന്നി സ്വഭാവവിശേഷങ്ങൾ, " പാപ്പാ പറഞ്ഞു.

സിസിലിയിലെ വൈദികരുടെ മരിയ ഭക്തി

സിസിലിയക്കാരുടെ മരിയഭക്തിയെ പ്രശംസിച്ച പാപ്പാ  അത് വൈദികരിലും മെത്രാന്മാരിലും ഉളവാക്കേണ്ട രണ്ട് മൂല്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ആദ്യത്തേത്, സിസിലിയിലെ സഭയിലെ ഐക്യത്തിന്റെ മൂല്യമാണ്, അത് എളിമയോടെയും ആത്മാർത്ഥതയോടെയും കേൾക്കാനറിയുന്ന പുരോഹിതന്മാരെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. മറ്റൊരു മൂല്യം, ജപമാലയിലൂടെയും ഹൃദയംഗമമായ പ്രാർത്ഥനയിലൂടെയും പ്രകടിപ്പിക്കുന്ന മാതാവിലുള്ള വിശ്വാസമാണ്,പാപ്പാ വിശദീകരിച്ചു.

“"പുരോഹിതനും നമ്മുടെ സ്വർഗ്ഗീയ അമ്മയും തമ്മിൽ ആശ്വാസം പ്രദാനം ചെയ്യുന്നതും എല്ലാ മുറിവുകളും വച്ച് കെട്ടുന്നതുമായ ഒരു ദൈനംദിന സംവാദത്തിൽ ഏർപ്പെടണം."”

എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജൂൺ 2022, 10:41