പോൾ ആറാമൻ ഹാളിൽ നിയോകാറ്റെച്ചുമെനൽ കുടുംബങ്ങളുമായി പാപ്പാ.  പോൾ ആറാമൻ ഹാളിൽ നിയോകാറ്റെച്ചുമെനൽ കുടുംബങ്ങളുമായി പാപ്പാ.  

നിയോകാറ്റെക്യുമെനലുകളോടു പാപ്പാ: ആത്മാവിനോടു വിധേയത്വവും യേശുവിനോടു അനുസരണമുള്ളവരുമായിരിക്കുക

1964-ൽ സ്പെയിനിൽ സ്ഥാപിതമായ കത്തോലിക്കാ അൽമായ സംഘടനയായ നിയോകാറ്റെക്യൂമെനൽവേയിലെ 5,500 അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ക്രിസ്ത്യാനികളുടെ ജ്ഞാസ്നാനത്തിനു മുമ്പും അതിന് ശേഷമുള്ള  രൂപീകരണത്തിനായി സമർപ്പിക്കപ്പട്ട നിയോകാറ്റെക്യൂമെനൽവേയിലെ സംഘടനാംഗങ്ങളെ പരിശുദ്ധാത്മാവിനോടു അനുസരണയുള്ളവരായി തുടരാൻ പാപ്പാ  പ്രോത്സാഹിപ്പിച്ചു.

റോമിൽ അഞ്ച് ദിവസമായി നടന്ന കുടുംബങ്ങളുടെ 10-മത് ആഗോള സമ്മേളനത്തിന്റെ സമാപനത്തെത്തുടർന്ന്, ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച നിയോകാറ്റെക്യൂമെനൽ വേയിലെ അംഗങ്ങൾക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയായിരുന്നു അത്. തദവസരത്തിൽ പാപ്പാ 430 പുതിയ നിയോകാറ്റെക്യൂമെനൽ കുടുംബങ്ങളെ പ്രേഷിതദൗത്യത്തിനായി അയച്ചു.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ  യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് അവരുടെ മെത്രാനൊപ്പം എത്തിയ കുടുംബങ്ങളും, റോം രൂപതയിലെ നിയോകാറ്റെക്യൂമെനൽ കുടുംബങ്ങളും ഉൾപ്പെടെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അസോസിയേഷന്റെ 5,500 അംഗങ്ങൾ പങ്കെടുത്തു.

കിക്കോ ആർഗ്വെല്ലോ യുടെ ആമുഖം

പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും അന്താരാഷ്ട്ര നേതാവുമായ കിക്കോ അർഗെല്ലൊയാണ് ആഘോഷങ്ങളുടെ  അവതാരകനായത്. തന്റെ ആമുഖത്തിൽ അദ്ദേഹം പാപ്പായെയും അവിടെ സന്നിഹിതരായിരുന്നവരെയും ഈ മുന്നേറ്റത്തിന്റെ സഹസ്ഥാപകനായിരുന്ന കാർമെൻ ഹെർണാണ്ടസിന്റെ (1930-2016) നാമകരണ നടപടികൾ ഒദ്യോഗികമായി പൂത്തിയാവുന്ന വിവരം മാദ്രിഡ് അതിരൂപത ഉടനെ  പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. 2021ലാണ് നാമകരണ നടപടികൾ ആരംഭിച്ചത്.

നാനാത്വത്തിൽ ഏകത്വം

തന്റെ പ്രഭാഷണത്തിൽ അവർ ജീവിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക സന്ദർഭങ്ങളെ മാനിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശത്തിന്റെ കീഴിൽ യേശുവിന്റെ സുവിശേഷം മതേതര ലോകത്ത് കൊണ്ടുവരുന്നതിനുള്ള അവരുടെ മിഷനറി പ്രവർത്തനങ്ങൾ തുടരാൻ ഫ്രാൻസിസ് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. സാംസ്കാരിക വൈവിധ്യം സഭയുടെ സമ്പന്നതയാണെന്നും ക്രിസ്തുവിന്റെ മനുഷ്യാവതാരം എല്ലാ ജനങ്ങൾക്കും സംസ്കാരങ്ങൾക്കും അർത്ഥം നൽകുന്നുവെന്നും പറഞ്ഞ പാപ്പാ സഭയിൽ വൈവിധ്യങ്ങളിൽ  ഉണ്ടാകേണ്ട ഐക്യത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു.

യേശുവിന്റെ സുവിശേഷം വ്യത്യസ്ത സംസ്കാരങ്ങളുമായി പൊരുത്തപ്പെടുകയും അതേ പോലെ തുടരുകയും ചെയ്യും എന്നു വിശദീകരിച്ച പാപ്പാ "ആത്മാവിനോടു അനുസരണയുള്ളവരും യേശുവിനെ അനുസരിക്കുന്നവരും" ആയിരിക്കാൻ നിയോകാറ്റെക്യൂമെനലുകളോടു ആഹ്വാനം ചെയ്തു. പ്രാദേശിക സഭകളുടെ "തലവന്മാർ" ആയ മെത്രാന്മാരുമായി ഐക്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ കൂടുതൽ ഊന്നിപ്പറഞ്ഞു.

"യേശുവിന്റെ നോട്ടം ഒരിക്കലും മറക്കരുത്."

കൂടിക്കാഴ്ചയുടെ സമാപനത്തിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം പ്രഘോഷിക്കുന്നതിനായി പുതിയ 430 "Mission ad gentes " കുടുംബങ്ങളെ  അയച്ചു കൊണ്ട് മിഷൻ കുരിശുകളെയും അവരുടെ കുടുംബങ്ങളെയും കുട്ടികളെയും പാപ്പാ ആശീർവദിച്ചു.

നിയോകാറ്റെക്യൂമെനൽ വഴി

1964-ൽ സ്പെയിനിൽ ആരംഭിച്ച കത്തോലിക്കാ രൂപീകരണത്തിന്റെ ഒരു യാത്രാ പദ്ധതിയാണ് നിയോകാറ്റെക്യൂമെനൽ വഴി. ഇത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിണതഫലമായി രൂപീകൃതമായതും വിശുദ്ധ പോൾ ആറാമൻ പാപ്പാ അംഗീകരിച്ചതുമായ ഒരു അൽമായ മുന്നേറ്റമാണ്.

സഭയുടെ സാന്നിധ്യം ഒട്ടും ഇല്ലാത്തതോ നാമമാത്രമോ ആയ രാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ സാന്നിധ്യം സ്ഥാപിക്കുന്നതിനും അല്ലെങ്കിൽ പ്രയാസമേറിയതും മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സ്ഥലങ്ങളിൽ കത്തോലിക്കാ സമൂഹങ്ങളുടെ സാന്നിധ്യം പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും തങ്ങളുടെ സാക്ഷ്യത്തിലൂടെയും ജീവിതത്തിലൂടെയും സേവിക്കുന്ന കുടുംബങ്ങൾ വഴി ഈ മാർഗ്ഗം ഇടപെടുന്നു. വിജാതീയരിൽ നിന്നു സഭയിലേക്കു വരുന്നവരെ ജ്ഞാനസ്‌നാത്തിന് ഒരുക്കുവാൻ ആദിമ സഭ സ്വീകരിച്ചിരുന്ന കാറ്റക്യൂമൻ രീതികളിൽ നിന്നാണ് നെയോകാറ്റക്യൂമെനൽ സമൂഹം പ്രചോദനം ഉൾക്കൊണ്ടിട്ടള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2022, 13:23