തിരയുക

ഐക്യത്തിനായി പ്രാർത്ഥിക്കുക ഐക്യത്തിനായി പ്രാർത്ഥിക്കുക 

പാപ്പാ: ഐക്യത്തിൻറെ ശില്പിയായ പരിശുദ്ധാരൂപിയെ നിരന്തരം വിളിച്ചപേക്ഷിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വൈവിധ്യങ്ങൾക്കു മദ്ധ്യേ ഐക്യം അന്വേഷിക്കേണ്ടത് സമാഗമ സംസ്കൃതി കെട്ടിപ്പടുക്കുന്നതിന് ആവശ്യമാണെന്ന് മാർപ്പാപ്പാ.

ശനിയാഴ്ച (04/06/22)  രണ്ടു ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“നാനാത്വങ്ങൾക്കിടയിൽ സമന്വയം തേടുന്നതിലൂടെയാണ് കൂടിക്കാഴ്ചയുടെ സംസ്കാരം പടുത്തുയർത്തുക. അതിന് സ്വാഗതമനോഭാവവും തുറന്ന മനസ്സും സർഗ്ഗാത്മകതയും ആവശ്യമാണ്. ഈ ജീവിതശൈലിയുടെ അടിസ്ഥാനം സുവിശേഷമാണ്. ഐക്യത്തിൻറെ സ്രഷ്ടാവായ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുന്നതിൽ നിങ്ങൾ ഒരിക്കലും തളരരുത്, എന്നാണ് പാപ്പാ കുറിച്ചത്.

ആക്രമണത്തിനിരകളായ നിരപരാധികളായ കുട്ടികൾക്കായുള്ള അന്താരാഷ്ട്രദിനം അനുവർഷം ജൂൺ 4-ന്, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്ച തന്നെ പാപ്പാ കണ്ണിചേർത്ത ഇതര ട്വിറ്റർ സന്ദേശം “നമുക്ക്ഏകയോഗമായിപ്രാർത്ഥിക്കാം” (#PrayTogether), എന്ന ഹാഷ്ട്ടാഗോടു കൂടിയതായിരുന്നു.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ അനാഥരാക്കപ്പെടുകയും യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്ന കുഞ്ഞുങ്ങൾക്കായും, ലോകമെമ്പാടും പട്ടിണിയും പരിചരണത്തിൻറെ അഭാവവും, ചൂഷണവും, അക്രമവും മൂലം കഷ്ടപ്പെടുന്നവർക്കും ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്കും വേണ്ടിയും നമുക്ക് #ഒരുമിച്ച് പ്രാർത്ഥിക്കാം. നമുക്ക് എല്ലാ കുഞ്ഞുങ്ങൾക്കും സംരക്ഷണമേകാം!

ആക്രമണത്തിനിരകളായ നിരപരാധികളായ കുട്ടികൾക്കായുള്ള അന്താരാഷ്ട്രദിനം

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1982-ലാണ് ഏർപ്പെടുത്തിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ട്വീറ്റ് - 1

IT: La cultura dell’incontro si costruisce nella ricerca dell’armonia tra le diversità, che richiede accoglienza, apertura e creatività. Alla radice di questo stile di vita c’è il Vangelo. Non stancatevi di invocare lo Spirito Santo, Creatore dell’armonia!

EN: The culture of encounter is built in the search for harmony among diversity, a harmony that requires acceptance, openness and creativity. At the root of this style of life there is the Gospel. Never tire of invoking the Holy Spirit, Creator of harmony.

ട്വീറ്റ് -2

IT: #PreghiamoInsieme per i bambini rimasti orfani e che fuggono dalla guerra; per quelli che soffrono in tutto il mondo a causa della fame, della mancanza di cure, degli abusi e delle violenze; per quelli a cui è stato negato il diritto di nascere. Proteggiamo tutti i bambini!

EN: #LetsPrayTogether for the orphaned children fleeing from the war, who suffer throughout our world from hunger or lack of medical care, abuse and violence, and those denied the right to be born.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂൺ 2022, 21:18