തിരയുക

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം പ്രതിവാര ത്രികാല പ്രാർത്ഥനയിൽ കുടുംബ സമൂഹങ്ങൾ പങ്കുചേരുന്നു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം പ്രതിവാര ത്രികാല പ്രാർത്ഥനയിൽ കുടുംബ സമൂഹങ്ങൾ പങ്കുചേരുന്നു.  (Vatican Media)

ഫ്രാൻസിസ് പാപ്പാ മിഷനറി കുടുംബങ്ങളെ അയക്കുന്നു

പത്താം ആഗോള കുടുംബദിനത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പാ "സന്തോഷത്തോടെയുള്ള കുടുംബത്തിന്റെ സൗന്ദര്യം അറിയിക്കാൻ" കുടുംബങ്ങളെ ക്ഷണിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

"സന്തോഷത്തോടെ കുടുംബമായിരിക്കുക! കുട്ടികളോടും യുവജനങ്ങളോടും ക്രൈസ്തവ വിവാഹത്തിന്റെ കൃപയെ കുറിച്ച് പ്രഘോഷിക്കുക." എന്നതാണ് കത്തോലിക്കാ കുടുംബങ്ങൾക്കായി ഫ്രാൻസിസ് പാപ്പാ നൽകുന്ന ഒരു ദൗത്യം.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കർദ്ദിനാൾ കെവിൻ ഫാരെൽ അർപ്പിച്ച ദിവ്യബലിയോടു കൂടി  ശനിയാഴ്ച രാത്രി സമാപിച്ച കുടുംബങ്ങളുടെ പത്താം ലോക സമ്മേളനത്തിൽ പങ്കെടുത്തവരോടു പരിശുദ്ധ പിതാവ് തന്റെ “പ്രേക്ഷിത കൽപന” വെളിപ്പെടുത്തി. അന്ന് അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്തു. അതിനെത്തുടർന്ന്, കുടുംബങ്ങൾക്കുള്ള ഫ്രാൻസിസ് പാപ്പയുടെ മിഷനറി കൽപന അവിടെ സന്നിഹിതരായവർക്ക് നൽകി. ആഴ്ചതോറുമുള്ള ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിയ തീർത്ഥാടകർക്കും സന്ദർശകർക്കും ഈ ഉത്തരവിന്റെ പകർപ്പുകൾ ഞായറാഴ്ച വിതരണം ചെയ്തു.

ആരുമില്ലാത്തവർക്ക് പ്രത്യാശ നൽകുക

"വഴി അറിയുന്നവരാൽ നയിക്കപ്പെടാൻ" യുവകുടുംബങ്ങളെയും, കൂടുതൽ വ്യവസ്ഥാപിതമായ കുടുംബങ്ങളെ "യാത്രയിൽ മറ്റുള്ളവർക്കു സഹചാരികളാകാനും" തന്റെ കൽപ്പന വഴി പാപ്പാ ക്ഷണിച്ചു. വഴിതെറ്റിപ്പോയ കുടുംബങ്ങൾ, ദുഃഖത്താൽ കീഴടക്കപ്പെടരുതെന്ന് പ്രോത്സാഹിപ്പിച്ച പാപ്പാ "ദൈവം നിങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന സ്നേഹത്തിൽ ആശ്രയിക്കുക " എന്നും ഓരോ ദിവസവും അത് പുനരുജ്ജീവിപ്പിക്കാൻ ആത്മാവിനോടു അപേക്ഷിക്കുക." എന്നും ഉദ്ബോധിപ്പിച്ചു.

"ആരും ഇല്ലാത്തവർക്ക് പ്രത്യാശ നൽകുന്നവരാകാനും,സമൂഹത്തിന്റെയും ഒരു സിനഡൽ സഭയുടെയും പാവുകൾ 'തുന്നിച്ചേർക്കുന്നവരാകാനും', ബന്ധങ്ങൾ സൃഷ്ടിക്കുന്നവരും, സ്നേഹം വർദ്ധിപ്പിക്കുകയും, ജീവിക്കുകയും ചെയ്യുന്നവരാകാനും," പാപ്പാ  ആഹ്വാനം ചെയ്തു. ജീവനുള്ള ക്രിസ്തുവിന്റെ അടയാളമായിരിക്കാനും, കർത്താവ് അവരോടു എന്താണ് ചോദിക്കുന്നതെന്ന് അറിഞ്ഞ് ഭയപ്പെടാതെ അവന്റെ വിളിയോടു ഉദാരമായി പ്രതികരിക്കണമെന്നും പാപ്പാ അവരോടു് ആവശ്യപ്പെട്ടു. ക്രിസ്തുവിലേക്ക് സ്വയം തുറവുള്ളവരായിരിക്കാനും പ്രാർത്ഥനയുടെ നിശബ്ദതയിൽ അവിടത്തെ ശ്രവിക്കുവാനും ഏറ്റവും ദുർബലരായവരോടൊപ്പം  അനുയാത്ര ചെയ്യാനും ഏകരായവരുടെയും അഭയാർത്ഥികളുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുവാനും പാപ്പാ കുടുംബങ്ങളോടു ആവശ്യപ്പെട്ടു.

വിശാലഹൃദയമുള്ള കുടുംബങ്ങളാകുക

“കൂടുതൽ സാഹോദര്യമുള്ള ലോകത്തിന്റെ വിത്താകുക, വലിയ ഹൃദയങ്ങളുള്ള കുടുംബങ്ങളാകുക, ' സഭയുടെ സ്വാഗതമേകുന്ന മുഖമാകുക, ദയവായി പ്രാർത്ഥിക്കുക, എപ്പോഴും പ്രാർത്ഥിക്കുക!" പാപ്പാ ആഹ്വാനം ചെയ്തു.

പത്താം ലോക കുടുംബ ദിനം റോമിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള രൂപതകളിലും ഇടവക ക്രമീകരണങ്ങളിലും നടത്തപ്പെട്ടു. ശനിയാഴ്ച അർപ്പിക്കപ്പെട്ട സമാപന ദിവ്യബലിയത്തുടർന്ന്, കുടുംബങ്ങളുടെ അടുത്ത സമ്മേളനം റോമിൽ നടക്കുന്ന "കുടുംബങ്ങളുടെ ജൂബിലി" ആയിരിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ കെവിൻ ഫാരെൽ പ്രഖ്യാപിച്ചു. ജൂബിലി വർഷം 2025ന്റെ  പശ്ചാത്തലത്തിൽ റോമിൽ  വച്ചായിരിക്കും അത് നടക്കുന്നത്. കൂടാതെ കുടുംബങ്ങളുടെ പതിനൊന്നാം ലോക സമ്മേളനം  2028 ൽ നടക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:35