തിരയുക

കർദ്ദിനാൾ ജോആവൊ ബ്രാസ് ദേ ആവിസ് കർദ്ദിനാൾ ജോആവൊ ബ്രാസ് ദേ ആവിസ് 

വിശ്വാസികൾക്കായുള്ള പൊതു അസോസിയേഷനുകൾ സ്ഥാപിക്കുന്നതിന് മുൻപായി വത്തിക്കാൻ അനുമതി ആവശ്യം

വിശ്വാസികൾക്കായി പുതിയ അസോസിയേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് പാപ്പാ പുതിയ റെസ്ക്രിപ്റ് പുറത്തിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രൂപതാനിയമത്തിനു കീഴിൽ സന്യസ്തർക്കായുള്ള സമർപ്പിതസമൂഹങ്ങളും, അപ്പസ്തോലിക ജീവിതസമൂഹങ്ങളും ആക്കി മാറ്റുന്നതിലേക്കായി, വിശ്വാസികളുടെ പൊതു അസോസിയേഷനുകൾ സ്ഥാപിക്കുന്നതിന് മുൻപ്, രൂപതാധ്യക്ഷന്മാർ, സമർപ്പിതജീവിതത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ രേഖാമൂലമുള്ള അനുവാദം നേടിയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ.

കഴിഞ്ഞ ഫെബ്രുവരി 7-ന്, സമർപ്പിതസമൂഹങ്ങൾക്കായുള്ള സ്ഥാപനങ്ങൾക്കായും, അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കായും പ്രവർത്തിക്കുന്ന വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോആവൊ ബ്രാസ് ദേ ആവിസ്, ഡികാസ്റ്ററി സെക്രട്ടറി ആർച്ച്ബിഷപ് ഹോസെ റൊദ്രിഗെസ് കർബായ്യോ എന്നിവർക്ക് നൽകിയ ഒരു അഭിമുഖത്തിനു ശേഷമാണ്, സഭയിലെ വിശ്വാസികൾക്കായുള്ള അസോസിയേഷനുകൾ സംബന്ധിച്ച ഈ തീരുമാനത്തിൽ ഫ്രാൻസിസ് പാപ്പാ ഒപ്പിട്ടത്.

പുതിയ റെസ്ക്രിപ്റ് ജൂൺ മാസം 15-ആം തീയതി ഒസ്സെർവാത്തോറെ റൊമാനൊ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പാപ്പായുടെ നിർദ്ദേശപ്രകാരം ജൂൺ 15-നുതന്നെ പുതിയ റെസ്ക്രിപ്റ് പ്രാബല്യത്തിൽ വരികയും ചെയ്തു.

പരിശുദ്ധസിംഹാസനത്തിന്റെ ഓഫിസുകളും, രൂപതാമെത്രാന്മാരും തമ്മിൽ കൂടുതൽ പരസ്പര സഹകരണം ഉണ്ടാകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം നിലവിൽ വന്നത്.2021 ഡിസംബർ 11-ന് സമർപ്പിതസമൂഹങ്ങൾക്കായുള്ള സ്ഥാപനങ്ങൾക്കായും, അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കായും പ്രവർത്തിക്കുന്ന വത്തിക്കാൻ ഡികാസ്റ്ററിയിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ, ഡികാസ്റ്ററിയും മെത്രാന്മാരും തമ്മിലുള്ള സംഭാഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പ്രത്യേകം പരാമർശിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂൺ 2022, 16:12