തിരയുക

ഫ്രാ ജോൺ ഡൺലാപ് ഫ്രാ ജോൺ ഡൺലാപ്  

ഫ്രാ ജോൺ ഡൺലാപ് ഓർഡർ ഓഫ് മാൾട്ടയുടെ പുതിയ തലവൻ

ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന മാർക്കോ ലുസാഗോയുടെ നിര്യാണത്തെത്തുടർന്ന്, ഫ്രാ ജോൺ ഡൺലാപിനെ തൽസ്ഥാനത്തേക്ക് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓർഡർ ഓഫ് മാൾട്ട എന്ന സംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് ആയി ഫ്രാ ജോൺ ഡൺലാപിനെ തൽസ്ഥാനത്തേക്ക് പാപ്പാ നാമനിർദ്ദേശം ചെയ്തു. ജൂൺ 13-നായിരുന്നു പാപ്പാ പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്.

പെട്ടെന്നുണ്ടായ അസ്വസ്ഥതകളെത്തുടർന്ന് ജൂൺ 7 ചൊവ്വാഴ്ചയാണ് ഓർഡർ ഓഫ് മാൾട്ടയുടെ അധിപൻ ഫ്രാ മാർക്കോ ലുസാഗോ അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന്, സംഘടനയുടെ ഗ്രാൻഡ് കമാൻഡർ  ഫ്രാ റൂയ് ഗോൺസാലോ താൽക്കാലിക നേതൃത്വം ഏറ്റെടുത്തിരുന്നു. ഓർഡർ ഓഫ് മാൾട്ടയിലേക്കുള്ള പ്രത്യേക പേപ്പൽ പ്രതിനിധി കർദ്ദിനാൾ തൊമാസിയുടെ അധികാരങ്ങൾ പാപ്പാ വീണ്ടും സ്ഥിരീകരിച്ചു. സംഘടനയിലെ പ്രത്യേക പ്രതിസന്ധികൾ മൂലമായിരുന്നു, പാപ്പാ തന്റെ പ്രതിനിധിയായി കർദ്ദിനാൾ തൊമാസിയെ സംഘടനയിലേക്ക് അയച്ചത്.

തന്റെ മുൻഗാമിയായ ഫ്രാ മാർക്കോ ലുസാഗോയുടെ ശവസംസ്‌കാരച്ചടങ്ങുകളുടെ അവസാനം, ജൂൺ 14-ന് രാവിലെ, അവെന്റിനോയിലെ സാന്താ മരിയ ദേവാലയത്തിൽവച്ച്,  സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ പുതിയ ലെഫ്റ്റനന്റ് ആയി ഫ്രാ ജോൺ ഡൺലാപ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയിലെ ഒട്ടാവയിൽ നിന്നുള്ള അദ്ദേഹം ഒരു മുൻ അന്താരാഷ്ട്ര അഭിഭാഷകനാണ്.

ജൂൺ 15-ന് പുറത്തുവിട്ട ഒരു ഔദ്യോഗിക അറിയിപ്പിലൂടെയാണ് പരിശുദ്ധ സിംഹാസനം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2022, 16:16