ബലഹീനതയിൽ ദൈവസാന്നിദ്ധ്യമനുഭവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ശക്തിപ്രകടനങ്ങളിലോ, വലിയ സംഭവങ്ങളിലോ അല്ല, മറിച്ച് ലാളിത്യത്തിലും ബലഹീനതയിലും ദൈവസാന്നിദ്ധ്യം തിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നുവെന്ന് പാപ്പാ. ജൂൺ 9 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തെക്കുറിച്ച് പാപ്പാ എഴുതിയത്.
"മഹത്തായ കാര്യങ്ങളിലോ, പ്രകടമായ പ്രതിഭാസങ്ങളിലോ, ശക്തിപ്രകടനങ്ങളിലോ അല്ല, മറിച്ച് നിസ്സാരതയിലും ബലഹീനതയിലും ദൈവത്തിന്റെ സാന്നിധ്യവും അവന്റെ പ്രവൃത്തിയും തിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: The Holy Spirit enables us to discern God’s presence and activity not in great things, not in outward appearances or shows of force, but in littleness and vulnerability.
IT: Lo Spirito Santo rende capaci di scorgere la presenza di Dio e la sua opera non nelle grandi cose, nell’esteriorità appariscente, nelle esibizioni di forza, ma nella piccolezza e nella fragilità.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: