പാപ്പാ : പുരോഹിതരെയും അൽമായരെയും വേർതിരിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ജാഗ്രത പുലർത്തണം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"പുരോഹിതരെയും അൽമായരെയും വേർതിരിച്ച് ആദ്യത്തെ കൂട്ടരെ നായകരും രണ്ടാമത്തേ കൂട്ടരെ നിർവ്വാഹകരുമായി പരിഗണിക്കുന്ന, മാനസികാവസ്ഥയെക്കുറിച്ച് നാം ജാഗ്രത പുലർത്തിക്കൊണ്ട്, ക്രൈസ്തവ പ്രേഷിതദൗത്യം ഒരൊറ്റ ദൈവജനമായി, അൽമായരും ഇടയരും ഒരുമിച്ച് നിർവ്വഹിക്കണം. സഭ മുഴുവനും സുവിശേഷവൽക്കരണം നിർവ്വഹിക്കേണ്ട ഒരു സമൂഹമാണ്."
#പ്രാർത്ഥന #വിളികൾ എന്ന രണ്ട് ഹാഷ് ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ മെയ് അഞ്ചാം തിയതി നൽകിയ ട്വിറ്റർ സന്ദേശത്തിൽ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
06 May 2022, 13:19