തിരയുക

GIORNATA MONDIALE DELLA LIBERTA STAMPA GIORNATA MONDIALE DELLA LIBERTA STAMPA 

മാർപ്പാപ്പാ മാദ്ധ്യമ പ്രവർത്തകരോട് കൃതജ്ഞത പ്രകാശിപ്പിക്കുന്നു!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, പത്രസ്വാതന്ത്ര്യ ദിനത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാദ്ധ്യമപ്രവർത്തകർക്കായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അച്ചടിസ്വാതന്ത്ര്യദിനം ആചരിക്കുന്ന മെയ് 3-ന് അതായത്, ഈ ചൊവ്വാഴ്‌ച (03/05/22) “പത്രസ്വാതന്ത്ര്യദിനം” (#PressFreedom Day), “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“പത്രസ്വാതന്ത്ര്യാവകാശം സംരക്ഷിക്കുന്നതിന് ജീവൻ വിലകൊടുക്കുകയോ തടവനുഭവിക്കുകയോ ചെയ്ത മാദ്ധ്യമപ്രവർത്തകർക്കു വേണ്ടി ഈ ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. മാനവരാശിക്കേറ്റ മുറിവുകളെക്കുറിച്ച് നമ്മെ ധീരതയോടെ അറിയിക്കുന്ന അവർക്കെല്ലാവർക്കും പ്രത്യേക നന്ദി”  എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questa Giornata della #LibertàdiStampa, #PreghiamoInsieme per i giornalisti che hanno pagato di persona, con la vita o con il carcere, per servire questo diritto. Un grazie speciale a quanti di loro, con coraggio, ci informano sulle piaghe dell’umanità.

EN: On this World #PressFreedom Day, let us #PrayTogether for the journalists who pay in person, with their lives or imprisonment, to serve this right. Special thanks to those who courageously inform us of the wounds of humanity.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മേയ് 2022, 13:25