പാപ്പാ: ഏകാന്തതയുടെ ഇരുളിൽ നിന്ന് ലോകത്തെ മോചിപ്പിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധത്തിൻറെ സാത്താനിൽ നിന്നും ഏകാന്തതയുടെ അന്ധകാരത്തിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നില്ക്കുക, പാപ്പാ.
ജൂലൈ നാലാമത്തെ ഞായറാഴ്ച, മുത്തശ്ശീമുത്തശ്ശന്മാർക്കും വാർദ്ധക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനുള്ള സന്ദേശം മെയ് 10-ന് അതായത്, ഈ ചൊവ്വാഴ്‌ച (10/05/22) പുറപ്പെടുവിച്ച ഫ്രാൻസീസ് പാപ്പാ, ആ പശ്ചാത്തലത്തിൽ “മുത്തശ്ശീമുത്തശ്ശന്മാരും പ്രായംചെന്നവരും” (#GrandparentsAndElderly) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.
“പ്രിയ # മുത്തശ്ശീമുത്തശ്ശന്മാരേ പ്രായമേറിയവരേ, ഏകാന്തതയുടെ ഇരുട്ടിൽ നിന്നും യുദ്ധത്തിൻറെ പിശാചിൽ നിന്നും ലോകത്തെ ഒത്തൊരുമിച്ച് മോചിപ്പിക്കുന്നതിന് ആർദ്രതയുടെ ഒരു വിപ്ലവം സൃഷ്ടിക്കാൻ, നമ്മുടെ ഈ ലോകത്ത്, നാം വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Cari #NonnieAnziani, in questo nostro mondo siamo chiamati ad essere artefici della rivoluzione della tenerezza, per liberare insieme il mondo dall’ombra della solitudine e dal demone della guerra!
EN: Dear #GrandparentsAndElderly, in our world, we are called to create a revolution of tenderness, to together free the world from the darkness of loneliness and the demon of war!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: