പാപ്പാ: പരിശുദ്ധ മറിയത്തിൻറെ വിശ്വാസം പ്രാവചനികം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധ കന്യകാമറിയം അവളുടെ ജീവിതംകൊണ്ട്, ചരിത്രത്തിൽ, ദൈവത്തിൻറെ പ്രവർത്തനത്തിൻറെ പ്രവചനമാണെന്ന് മാർപ്പാപ്പാ.
തൻറെ ചാർച്ചക്കാരിയായ എലിസബത്തിനെ മറിയം സന്ദർശിച്ചത്തിൻറെ ഓർമ്മയാചരിക്കുന്ന “മറിയത്തിൻറെ സന്ദർശനത്തിരുന്നാൾ” ദിനത്തിൽ, മെയ് 31-ന്, ചൊവ്വാഴ്‌ച (31/05/22) “മറിയത്തിൻറെ സന്ദർശനം” (#VisitationofMary) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പാ ഈ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“മറിയത്തിൻറെ വിശ്വാസം പ്രാവചനികമാണ്. എളിയവരെ ഉയർത്തുകയും അഹങ്കാരികളെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലോകത്തിൻറെ യുക്തിയെ തകിടം മറിക്കുന്ന ദൈവത്തിൻറെ കരുണാർദ്രമായ പ്രവർത്തനത്തിൻറെ, ചരിത്രത്തിലെ അവിടത്തെ പ്രവൃത്തിയുടെ, ഒരു പ്രവാചക അടയാളമാണ്, സ്വന്തം ജീവിതത്താൽ തന്നെ മറിയം (ലൂക്കാ 1,52). #മറിയത്തിൻറെസന്ദർശനം.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La fede di Maria è una fede profetica. Con la sua stessa vita, Maria è profezia dell’opera di Dio nella storia, del suo agire misericordioso che rovescia le logiche del mondo innalzando gli umili e abbassando i superbi (Lc 1,52). #VisitazionediMaria
EN: Mary’s faith is prophetic. By her very life, Mary is a prophetic sign pointing to God’s presence in human history, his merciful intervention that confounds the logic of the world, lifts up the lowly and casts down the mighty (Lk 1:52). #Visitation
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: