ചൈനയിലെ ക്രൈസ്തവരുടെ വിശ്വാസ പ്രയാണത്തെ കന്യകാനാഥയ്ക്ക് സമർപ്പിച്ച് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചൈനയിലെ വിശ്വാസികൾക്കായി മാർപ്പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടുന്നു.
ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ തിരുന്നാൾദിനമായ മെയ് 24 ചൈനയിലെ സഭയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാദിനമാകയാൽ “ചൈന” (#China) “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) “സഹായനാഥമറിയം” (#MariaAusiliatrice) എന്നീ ഹാഷ്ടാഗുകളോടുകൂടി ഈ ചൊവ്വാഴ്‌ച (24/05/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അന്നാട്ടിലെ ക്രൈസ്തവരുടെ വിശ്വാസയാത്രയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചിരിക്കുന്നത്.
“മറിയമേ, ക്രിസ്ത്യാനികളുടെ സഹായമേ, #ചൈനയിലെ വിശ്വാസികളുടെ യാത്രയെ നിനക്ക് ഭരമേൽപ്പിക്കുന്നു. ഓ സ്വർഗ്ഗീയ രാജ്ഞി, നിന്നോട് യാചിക്കുന്ന വിശ്വാസികളുടെ യാതനകളും പ്രയാസങ്ങളും യാചനകളും പ്രതീക്ഷകളും ചരിത്രത്തിൻറെ നാഥന് സമർപ്പിക്കാൻ നിന്നോട് പ്രാർത്ഥിക്കുന്നു! “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) “സഹായനാഥമറിയം” (#MariaAusiliatrice).
2007-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് മെയ് 24 ചൈനയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച (22/05/22) ആരംഭിച്ച ലൗദാത്തൊ സീ വാരത്തെ അധികരിച്ച് “ലൗദാത്തൊ സീ” (# LaudatoSi) “ലൗദാത്തൊ സീ വാരം” (#LaudatoSiWeek) എന്നീ ഹാഷ്ടാഗുകളോടുകൂടി ഒരു ട്വിറ്റർ സന്ദേശവും പാപ്പാ കുറിച്ചു. അത് ഇപ്രകാരമാണ്:
“ഉപരി നീതിയുള്ളതും സുസ്ഥിരവും സുദൃഢവും നമ്മുടെ പൊതു ഭവനമായ ഭൂമിയെ ആദരിക്കുന്നതുമായ തരത്തിൽ നാം സമ്പദ്‌വ്യവസ്ഥയെ നവീകരിക്കണം. നമ്മുടെ നോട്ടം യേശുവിൽ ഉറപ്പിച്ചാൽ, നമുക്ക് മെച്ചപ്പട്ടൊരു ഭാവി ലക്ഷ്യമാക്കി ഒരുമിച്ച് ചരിക്കാനാകും.” # LaudatoSi #LaudatoSiWeek
Tweet n. 1
IT: Maria, Aiuto dei Cristiani, a te affidiamo il cammino dei credenti in #Cina. Ti preghiamo di presentare al Signore della storia le tribolazioni e le fatiche, le suppliche e le attese dei fedeli che ti pregano, o Regina del Cielo! #PreghiamoInsieme #MariaAusiliatrice
EN: Mary, Help of Christians, we entrustthe journey of the faithful in #China to you. We ask you to present to the Lord of history the trials and tribulations, the petitions and the hopes of all those who pray to you, O Queen of Heaven! #PrayTogether #MaryHelpOfChristians
Tweet n. 2
IT: Dobbiamo rigenerare l’economia in modo che sia più giusta, sostenibile, solidale e rispettosa della Terra, la nostra casa comune. Con lo sguardo fisso su Gesù, possiamo camminare insieme verso un futuro migliore. #LaudatoSi7 #LaudatoSiWeek
EN: We must regenerate the economy, so it may be more just, sustainable, solidale, and respectful of the Earth, our common home. With our eyes fixed on Jesus, we can to journey together towards a better future. #LaudatoSi' #LaudatoSiWeek
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: