തിരയുക

വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മത്തിൽ സംബന്ധിക്കുന്നതിന് ഫ്രാൻസിലെ വിവിയെ (Viviers) രൂപതയിൽ നിന്നെത്തിയിരിക്കുന്ന യുവജനത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ശനിയാഴ്ച (14/05/22) സ്വീകരിച്ചപ്പോൾ വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മത്തിൽ സംബന്ധിക്കുന്നതിന് ഫ്രാൻസിലെ വിവിയെ (Viviers) രൂപതയിൽ നിന്നെത്തിയിരിക്കുന്ന യുവജനത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ശനിയാഴ്ച (14/05/22) സ്വീകരിച്ചപ്പോൾ  (ANSA)

പാപ്പാ: സുവിശേഷത്തെ യുവതയുടെ ക്രിസ്തീയ ജീവിതത്തിന് അടിത്തറയാക്കുക!

ഫ്രാൻസിലെ വിവിയെ (Viviers) രൂപതയിൽ നിന്നെത്തിയ യുവജനത്തെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷം, ദിവ്യകാരുണ്യം, സുവിശേഷവത്ക്കരണം എന്നീ ത്രിപദങ്ങളിൽ  അധിഷ്ഠിതമായി ക്രിസ്തീയ ജീവിതം പടുത്തയർത്താൻ പാപ്പാ യുവതയെ ക്ഷണിക്കുന്നു.

ഈ പതിനഞ്ചാം തീയതി (15/05/22) ഞായറാഴ്ച വത്തിക്കാനിൽ നടക്കുന്ന വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മത്തിൽ സംബന്ധിക്കുന്നതിന് ഫ്രാൻസിലെ വിവിയെ (Viviers) രൂപതയിൽ നിന്നെത്തിയിരിക്കുന്ന യുവജനത്തെ വത്തിക്കാനിൽ ശനിയാഴ്ച (14/05/22) സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ, താൻ ഞായറാഴ്ച വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഫ്രാൻസുകാരനായ സന്ന്യസ്തൻ ഷാള് ദെ ഫുക്കൂവിൻറെ  (Charles de Foucauld) ആദ്ധ്യാത്മികതയെക്കുറിച്ചു പരാമർശിച്ചു കൊണ്ട് ഇതു പറഞ്ഞത്.

ഈ മൂന്നു വാക്കുകളിൽ ക്രിസ്തുവിൻറെ വിദ്യാലയത്തിലെ ഒരു ജീവിത പദ്ധതി അടങ്ങിയിട്ടുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

കുഞ്ഞുങ്ങളുടെ ശിക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫ്രാൻസ് സ്വദേശിനി മരീ റിവിയെ എന്ന സന്ന്യാസിനിയും വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ ദൈവികകാര്യങ്ങളിലേക്കും അപരൻറെ കാര്യത്തിലുള്ള ഔത്സുക്യത്തിലേക്കും കുഞ്ഞുങ്ങളുടെ മനസ്സു തുറന്നുകൊടുക്കാനുള്ള അഭിലാഷം യുവജനത്തിനുണ്ടാകട്ടെയെന്ന് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2022, 20:04