തിരയുക

ഫ്രാൻസീസ് പാപ്പാ,  “ഉൾത്രേയ നത്സിയൊണാലെ ദേയി കുർസില്ലോസ് ദി ക്രിസ്ത്യനിത്താ”  എന്ന പ്രസ്ഥാനത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 28/05/22 ഫ്രാൻസീസ് പാപ്പാ, “ഉൾത്രേയ നത്സിയൊണാലെ ദേയി കുർസില്ലോസ് ദി ക്രിസ്ത്യനിത്താ” എന്ന പ്രസ്ഥാനത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 28/05/22 

പാപ്പാ: ഭൗതികതലത്തിന് അപ്പുറത്തേക്കു നോക്കുക!

“ഉൾത്രേയ നത്സിയൊണാലെ ദേയി കുർസില്ലോസ് ദി ക്രിസ്ത്യനിത്താ” എന്ന പ്രസ്ഥാനത്തിൻറെ ഇറ്റാലിയൻ ഘടകത്തിൻറെ പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അലസത, നിഷ്ക്രിയത്വം, സങ്കോചം എന്നിവയാൽ എളുപ്പത്തിൽ വിശ്വാസ വീക്ഷണം നഷ്ടപ്പെടുകയും ലൗകികമനോഭവത്തോടു പൊരുത്തപ്പെടുകയും ചെയ്യുന്ന അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പു നല്കുന്നു.

“ഉൾത്രേയ നത്സിയൊണാലെ ദേയി കുർസില്ലോസ് ദി ക്രിസ്ത്യനിത്താ”  എന്ന പ്രസ്ഥാനത്തിൻറെ ഇറ്റാലിയൻ ഘടകത്തിൻറെ പ്രതിനിധികളടങ്ങിയ രണ്ടായിരത്തിനാനൂറോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച പാപ്പാ ജീവിതത്തിൻറെ ഭൗതികതലത്തിനപ്പുറത്തേക്കു നോക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസം, നമ്മെക്കുറിച്ചും ലോകത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും നല്കിയിട്ടുള്ള നൂതന വീക്ഷണം വീണ്ടും കണ്ടെത്തുന്നതിന് നാം തിരശ്ചീനമായയ ഭൗമികവും ഭൗതികവുമായ ഒരു വീക്ഷണത്തെ ഉല്ലംഘിക്കേണ്ടതുണ്ടെന്ന് പാപ്പാ പറയുന്നു.

ഈ മറുപുറം കടക്കേണ്ടതിന് രണ്ടു കാര്യങ്ങൾ ആവശ്യമാണെന്നും ആദ്യം ചെയ്യേണ്ടത് കൂട്ടായ്മോന്മുഖമായി ചരിക്കുകയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

മറ്റു സമൂഹങ്ങളുമായി കൂട്ടായ്മയിലാകുക, കുർസില്ലോസ് പ്രസ്ഥാനത്തിനകത്ത് കൂട്ടായ്മ സംജാതമാക്കുക, സഭയുമായി കൂട്ടായ്മയിലാകുക എന്നീ മൂന്നു പടികൾ ഇതിൽ അന്തർലീനമാണെന്ന് പാപ്പാ വിശദീകരിച്ചു.

രണ്ടാമത്തെ കാര്യം പ്രേഷിത ദൗത്യമാണെന്ന് പാപ്പാ പറഞ്ഞു. പതിവു ശൈലികളുടെ മാനദണ്ഡത്തെ മറികടന്ന് വിദൂരസ്ഥരുമായി കൂടിക്കാഴ്ചയ്ക്കിറങ്ങിത്തിരിക്കുന്ന പ്രേഷിതശിഷ്യരെ വാർത്തെടുക്കുകയെന്ന വെല്ലുവിളി ഇന്ന് ഈ പ്രസ്ഥാനത്തിനുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2022, 07:24