പാപ്പാ: ക്രൈസ്തവൈക്യ സംഭാഷണം ഒരു യാത്രയാണ്, കർമ്മമാണ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവൈക്യ പ്രയാണത്തിൻറെ, അനുരഞ്ജന പ്രക്രിയയുടെ ആത്മാവ് തുറവാണെന്നും അത് ഒരു ദാനമാണെന്നും മാർപ്പാപ്പാ.
ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെയും കത്തോലിക്കാസഭയുടെയും അന്താരാഷ്ട്ര സമതിയുടെ (ARCIC) പ്രതിനിധികളെ വെള്ളിയാഴ്‌ച (13/05/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
കത്തോലിക്കാ ആംഗ്ലിക്കൻ സഭയുടെ അനുരഞ്ജന യാത്രയുടെ, അതായത്, എക്യുമെനിക്കൽ പ്രയാണത്തിൻറെ അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അത് ക്ഷിപ്രഗതിയിലുള്ളതും, ചിലപ്പോൾ മന്ദഗതിയിലുള്ളതും ആയാസകരവും ആയ ഒരു യാത്രായിരുന്നുവെന്നും, അത് ഒരു യാത്രയായിരുന്നു, യാത്രയായിരിക്കും എന്നും പറഞ്ഞു.
ക്രൈസ്തവൈക്യ സംഭാഷണം, എക്യുമെനിക്കൽ സംഭാഷണം ഒരു യാത്രയാണ്, ഒരുമിച്ചുള്ള സംഭാഷണത്തെക്കാളുപരി അത് ഒരു പ്രവർത്തിയാണ്, സംസാരം മാത്രമല്ല എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഏറ്റുമുട്ടലുകൾ നമ്മെ അടച്ചിടുമെന്നും നാം സംഘർഷത്തിൻറെ അടിമത്തത്തിൻറെ പിടിയിലമരരുതെന്നും പറഞ്ഞ പാപ്പാ സംഘർഷവും പ്രതിസന്ധിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തു.
പ്രതിസന്ധി തുറവുള്ളതും തരണം ചെയ്യാൻ സഹായിക്കുന്നതുമാണെന്നും എന്നാൽ സംഘർഷമാകട്ടെ യുദ്ധങ്ങളിലേക്കും ഭിന്നിപ്പുകളിലേക്കും നയിക്കുമെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: