തിരയുക

ഫ്രാൻസീസ് പാപ്പാ മെഴ്സിഡേറിയൻ സന്ന്യാസ സമൂഹത്തിൻറെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 07/05/22 ഫ്രാൻസീസ് പാപ്പാ മെഴ്സിഡേറിയൻ സന്ന്യാസ സമൂഹത്തിൻറെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 07/05/22 

യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടുക, പാപ്പാ!

പാപ്പാ മെഴ്സിഡേറിയൻ സന്ന്യാസ സമൂഹത്തിൻറെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തളരാതെ നിർഭയം പദ്ധതികൾ അനുദിനം പുനരാരംഭിക്കാൻ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ.

കാരുണ്യ മാതയുടെ നാമത്തിലുള്ള മെർസിഡേറിയൻ സന്ന്യാസസമൂഹത്തിൻറെ പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടുക്കുന്നവരെ ശനിയാഴ്‌ച (07/05/22) വത്തിക്കാനിൽ സ്വീകരിച്ച  അവസരത്തിൽ, ഫ്രാൻസീസ് പാപ്പാ, കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞു തീർന്നു പോയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിൻറെ അഭ്യർത്ഥന മാനിച്ച് യേശു നാഥൻ അവിടെ ഉണ്ടായിരുന്ന പരിചാരകരോട് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ ആവശ്യപ്പെടുന്നതും തുടർന്ന് ആ വെള്ളം വീഞ്ഞാക്കീ മാറ്റുന്നതുമായ അത്ഭുത സംഭവം വിശകലനം ചെയ്തുകൊണ്ടാണ് ഇത് ഓർമ്മപ്പെടുത്തിയത്.

“അവൻ നിങ്ങളോടു പറയുന്നത് ചെയ്യുക” (യോഹന്നാൻ 2,5) എന്ന മറിയത്തിൻറെ വാക്കുകൾ ഈ ജനറൽ ചാപ്റ്ററിൻറെ മുദ്രാവാക്യമായി സ്വീകരിച്ചത് സുപ്രധാനമാണെന്നും ഓരോ പദ്ധതിയിലും ശുശ്രൂഷയുടെ വീക്ഷണത്തിൽ പ്രവർത്തന നിരതരാകാനുള്ള സന്നദ്ധതയുള്ളവരായിരിക്കാനുള്ള ഒരു ക്ഷണമാണ് അതെന്നും പാപ്പാ പറഞ്ഞു.

യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടാൻ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2022, 21:01