തിരയുക

ഫ്രാൻസീസ് പാപ്പാ, വില്ലാഷ് ദ് ഫ്രാൻസ്വ (Village de François-ഫ്രാൻസീസിൻറെ ഗ്രാമം) പദ്ധതിയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 14/05/22 ഫ്രാൻസീസ് പാപ്പാ, വില്ലാഷ് ദ് ഫ്രാൻസ്വ (Village de François-ഫ്രാൻസീസിൻറെ ഗ്രാമം) പദ്ധതിയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 14/05/22 

യഥാർത്ഥ ഗ്രാമം എന്തെന്നു കാണിച്ചു തരുന്ന "വില്ലാഷ് ദ് ഫ്രാൻസ്വ"!

വില്ലാഷ് ദ് ഫ്രാൻസ്വയുടെ 170-ഓളം പ്രതിനിധികളെ പാപ്പാ ശനിയാഴ്‌ച (14/05/22) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു പകരം സുവിശേഷത്തോടു കൂടുതൽ വിശ്വസ്തത പുലർത്തുന്നതിന് പുതുമയുടെ അപകടസാദ്ധ്യത ഏറ്റെടുക്കുകയും  യാതനകളനുഭവിക്കുന്നവരുടെ കാര്യങ്ങളിൽ ശ്രദ്ധചെലുത്തുകയും ചെയ്യുന്ന ഒരു സഭയെയാണ് വില്ലാഷ് ദ് ഫ്രാൻസ്വ (Village de François-ഫ്രാൻസീസിൻറെ ഗ്രാമം) അവതരിപ്പിക്കുന്നതെന്ന് മാർപ്പാപ്പാ.

ഫ്രാൻസിൻറെ തെക്കുഭാഗത്ത് ഭിന്ന സാമൂഹ്യ പശ്ചാത്തലങ്ങളിലുള്ളവരെ സാഹോദര്യരൂപിയിൽ ഒരുമിച്ചുകൂട്ടിയിരിക്കുന്ന ഈ വില്ലാഷ് ദ് ഫ്രാൻസ്വ പദ്ധതിയുടെ 170-ഓളം പ്രതിനിധികളെ പാപ്പാ ശനിയാഴ്‌ച (14/05/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു.

സാധാരണ ചട്ടക്കൂട്ടിൽ നിന്ന് പുറത്തുകടക്കുന്ന ഒരു സഭാവേദിയാണ് വില്ലാഷ് ദ് ഫ്രാൻസ്വ എന്നും യഥാർത്ഥ ഗ്രാമം എന്നാൽ എന്താണ് എന്ന് അതു കണിച്ചുതരുന്നുവെന്നും പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു.

പരസ്പര സഹായം, ആവശ്യത്തിലിരിക്കുന്നവരുടെ കാര്യത്തിലുള്ള താല്പര്യം, തലമുറകൾ തമ്മിലുള്ള സഹവർത്തിത്വം നമ്മെ വലയം ചെയ്യുന്ന സൃഷ്ടിയോടുള്ള ആദരവിനെക്കുറിച്ചുള്ള ഔത്സുക്യം എന്നിവയാലുള്ള സമൂർത്ത മാനുഷിക ബന്ധങ്ങളാൽ നെയ്തെടുത്തതാണിതെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2022, 22:26