തിരയുക

ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം “മയേസ്ത്രെ പീയെ ഫിലിപ്പീനി” എന്ന സന്ന്യസിനീസമൂഹത്തിൻറെ പ്രതിനിധികളും ഇറ്റലിയിലെ വിത്തേർബൊ, ചിവിത്തവേക്കിയ-തർക്വീനിയ രൂപതകളിലെ തീർത്ഥാടകരും, 14/05/22 ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം “മയേസ്ത്രെ പീയെ ഫിലിപ്പീനി” എന്ന സന്ന്യസിനീസമൂഹത്തിൻറെ പ്രതിനിധികളും ഇറ്റലിയിലെ വിത്തേർബൊ, ചിവിത്തവേക്കിയ-തർക്വീനിയ രൂപതകളിലെ തീർത്ഥാടകരും, 14/05/22 

അദ്ധ്യാപകൻ ആയിരിക്കുകയെന്നാൽ ഒരു ദൗത്യം ജീവിക്കലാണെന്ന് പാപ്പാ!

“മയേസ്ത്രെ പീയെ ഫിലിപ്പീനി” എന്ന സന്ന്യസിനീസമൂഹത്തിൻറെ സ്ഥാപകരിൽ ഒരാളായ ഇറ്റലി സ്വദേശിനി വിശുദ്ധ ലുചീയ ഫിലിപ്പിനീയുടെ മുന്നൂറ്റിയമ്പതാം ജന്മവാർഷികം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദ്യ പ്രദാനം ചെയ്യുകയെന്നാൽ ജീവൻറെ സംവേദനമാണെന്ന് മാർപ്പാപ്പാ.

വിദ്യഭ്യാസം സവിശേഷ സിദ്ധിയായുള്ള “മയേസ്ത്രെ പീയെ ഫിലിപ്പീനി” എന്ന സന്ന്യസിനീസമൂഹത്തിൻറെ സ്ഥാപകരിൽ ഒരാളായ ഇറ്റലി സ്വദേശിനി വിശുദ്ധ ലുചീയ ഫിലിപ്പിനീയുടെ മുന്നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ സമൂഹത്തിലെ അംഗങ്ങളും ഇറ്റലിയിലെ വിത്തേർബൊ, ചിവിത്തവേക്കിയ-തർക്വീനിയ രൂപതകളിലെയും തീർത്ഥാടകരുമുൾപ്പടെ 4000 ത്തോളം പേരെ ശനിയാഴ്‌ച (14/05/22) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ വിദ്യഭ്യാസം നൽകലിൻറെയും ഗുരുവിൻറെയും അർത്ഥം എന്തെന്നു വിശദീകരിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

പഠിപ്പിക്കുന്നവനാണ് അദ്ധ്യാപകൻ എന്നും, അറിവല്ല, പ്രത്യുത, ഒരുവൻ എന്തായിരിക്കുന്നുവൊ അതാണ് പകർന്നു നല്കുന്നതെന്നും പറഞ്ഞ പാപ്പാ തലയിൽ ആശയങ്ങൾ നിറച്ചതുകൊണ്ട് കാര്യമില്ലെന്നും അത് വിദ്യ പ്രദാനം ചെയ്യലല്ലെന്നും വിശദീകരിച്ചു.

അദ്ധ്യാപകൻ ആയിരിക്കുകയെന്നാൽ ഒരു ദൗത്യം ജീവിക്കലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നാം സുന്ദരങ്ങളായ പ്രഭാഷണങ്ങൾ നടത്തുകയും ജീവിതം മറ്റൊരു ദിശയിലേക്കു പോകുകയും ചെയ്താൽ നമ്മൾ കേവലം അഭിനേതാക്കളായി മാറുന്ന അപകടമുണ്ടെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2022, 22:12