തിരയുക

ഫ്രാൻസീസ് പാപ്പാ ക്രിസ്ത്യൻ ബദേഴ്സ് (Congregation of Christian Brothers) എന്ന സന്ന്യസ്തസമൂഹത്തിൻറെ നാല്പത്തിയാറാം പൊതുസംഘത്തിൽ പങ്കെടുക്കുന്നവരുമൊത്ത്, 21/025/22 ഫ്രാൻസീസ് പാപ്പാ ക്രിസ്ത്യൻ ബദേഴ്സ് (Congregation of Christian Brothers) എന്ന സന്ന്യസ്തസമൂഹത്തിൻറെ നാല്പത്തിയാറാം പൊതുസംഘത്തിൽ പങ്കെടുക്കുന്നവരുമൊത്ത്, 21/025/22  (ANSA)

പാപ്പാ: ക്രിസ്തു, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന നൂതന പാത!

ഫ്രാൻസീസ് പാപ്പാ, ക്രിസ്ത്യൻ ബദേഴ്സ് (Congregation of Christian Brothers) എന്ന സന്ന്യസ്തസമൂഹത്തിൻറെ നാല്പത്തിയാറാം പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യത്തിൻറെയും പൊതുഭവന പരിപാലനത്തിൻറെയും വെല്ലുവിളികൾക്കുള്ള ഉത്തരം വിദ്യഭ്യാസത്തിലൂടെയാണ് കണ്ടെത്താൻ കഴിയുകയെന്ന് മാർപ്പാപ്പാ.

ക്രിസ്ത്യൻ ബദേഴ്സ് (Congregation of Christian Brothers) എന്ന സന്ന്യസ്തസമൂഹത്തിൻറെ നാല്പത്തിയാറാം പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ പങ്കെടക്കുന്നവരടങ്ങിയ നൂറോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (21/05/22) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ സന്ന്യസ്ത സമൂഹം നിർവ്വഹിക്കുന്ന സവിശേഷ ദൗത്യമായ വിദ്യഭ്യാസത്തെക്കുറിച്ച് പരാമർശിച്ചത്.

“ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിന് നൂതന പാതകൾ തീർക്കുക” എന്ന പ്രമേയം ഈ പൊതുയോഗം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ വഴി, പുതിയ പാത യേശുക്രിസ്തു ആണെന്ന അവബോധം നമുക്കുണ്ടെന്നു പറഞ്ഞു.

യേശുവിനെ അനുഗമിക്കുക വഴി, അവനോടൊപ്പം സഞ്ചരിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന് രൂപമാറ്റം സംഭവിക്കുമെന്നും നാം അങ്ങനെ പുളിമാവും ഉപ്പും വെളിച്ചവുമായിത്തീരുമെന്നും പാപ്പാ പറയുന്നു.

വിദ്യ പ്രദാനം ചെയ്യുകയെന്നത് അത് ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മഹാ ദാനമാണെന്നും അത് ഏറെ സമർപ്പണം ആവശ്യപ്പെടുകയും ഏറെ നല്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിൻറെ വിദ്യാലയത്തിൽ, ഒരു ക്രൈസ്തവ അദ്ധ്യാപകൻ, സർവ്വോപരി, സാക്ഷിയാണെന്നും, തങ്ങൾക്കില്ലാത്തത് അദ്ധ്യാപകർക്ക് യുവതീയുവാക്കൾക്ക് പകർന്നു നല്കാനാകില്ലെന്നും പാപ്പാ പറഞ്ഞു. 

വിദ്യാഭ്യാസത്തിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിൻറെയും സുവിശേഷം പ്രഘോഷിച്ചുകൊണ്ട് വിദ്യാഭ്യാസം നൽകുന്നതിൻറെയും സന്തോഷത്തോടെ മുന്നോട്ട് പോകാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകരുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2022, 19:03