തിരയുക

യുദ്ധത്തിനെതിരേ... യുദ്ധത്തിനെതിരേ...  

പാപ്പാ : ആയുധം കൊണ്ട് ഒരിക്കലും സാധ്യമാക്കാനാവാത്ത സമാധാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

യുദ്ധം കൊണ്ട് ദുരിതമനുഭവിക്കുന്ന നിരവധി രാജ്യങ്ങളിൽ സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥന ആവർത്തിച്ച പാപ്പാ, നേതാക്കന്മാർ ആയുധങ്ങൾ സമാധാനം കൊണ്ടുവരികയില്ല എന്നറിയാവുന്ന അവരുടെ കഷ്ടപ്പെടുന്ന ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാ൯സിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ പരിശുദ്ധ കന്യകയ്ക്ക്  ഭരമേൽപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വീണ്ടും സമാധാനത്തിനായി അപേക്ഷിച്ചു.

"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ യുക്തിരഹിതമായ  ദുരന്തമനുഭവിക്കുന്ന, നിരവധി ജനങ്ങളുടെ സമാധാനത്തിനായുള്ള അഗാധമായ ആഗ്രഹം, പരിശുദ്ധ കന്യകയുടെ മുന്നിൽ ആത്മീയമായി മുട്ടുകുത്തി, ഞാൻ അവളെ ഭരമേൽപ്പിക്കുന്നു,"  എന്ന് പാപ്പാ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മദ്ധ്യാഹ്നപ്രാർത്ഥനാ മദ്ധ്യേ പരിശുദ്ധരാജ്ഞിയോടുള്ള പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പാപ്പാ സംസാരിച്ചത്.

ഇറ്റലിയിലെ  പോംപെയിൽ  മാതാവിന്റെ ചിത്രത്തിനു മുന്നിൽ വിശ്വാസികൾ ദൈവദാസനായ ബാർതൊളൊ ലോംഗോയുടെ ഹൃദയത്തിൽ നിന്ന് മാതാവിനെ വിളിച്ചപേക്ഷിച്ച പ്രാർത്ഥന ഉരുവിട്ടു കൊണ്ട്   ആ സമയം  ഒരുമിച്ചുകൂടിയിരുന്നതും അനുസ്മരിച്ചു കൊണ്ട് താനും കന്യകയുടെ മുന്നിൽ മുട്ടിൽ നിന്ന് സമാധാനത്തിന്റെ വരത്തിനായി അപേക്ഷിക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

"പരിശുദ്ധ കന്യകയോടു, ഞാൻ പ്രത്യേകമായി യുക്രെയ്നിലെ ജനങ്ങളുടെ ദുരിതങ്ങളും കണ്ണീരും സമർപ്പിക്കുന്നു" എന്നും "യുദ്ധ ഭ്രാന്തിനു മുന്നിൽ നമുക്ക് എല്ലാ ദിവസവും ജപമാല ചൊല്ലി സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം" എന്നും പാപ്പാ പറഞ്ഞു. കൂടാതെ  രാഷ്ട്രനേതാക്കൾക്കു "സമാധാനം ആഗ്രഹിക്കുന്ന അവരുടെ ജനങ്ങളുടെ വികാരം നഷ്ടപ്പെടാതിരിക്കാനും, ആയുധങ്ങൾ ഒരിക്കലും സമാധാനം നൽകില്ല എന്നു വ്യക്തമായി അറിയാനും " വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ തുടർന്ന് ആവശ്യപ്പെട്ടു.

ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതല്ല സംഘർഷങ്ങൾക്ക് പരിഹാരം

കഴിഞ്ഞ ഫെബ്രുവരി 24 ന് യുക്രെയ്നിലുള്ള റഷ്യയുടെ അധിനിവേശം  ആരംഭിച്ചതിൽ പിന്നെ പലപ്രാവശ്യമായി പാപ്പാ  യുദ്ധത്തിന് നയതന്ത്രപരമായ  ഒരു പരിഹാരം കാണാൻ  ആവർത്തിച്ച് അഭ്യർത്ഥന നടത്തുന്നു.

മനുഷ്യരാശിയുടെ 'സ്വയം നാശത്തിനായുള്ള' ഒരു സഹജാവബോധം ഉപേക്ഷിക്കേണ്ടതുണ്ടെന്നും, കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത് ഏതെങ്കിലും സംഘർഷത്തിനുള്ള അത്യന്തിക പരിഹാരമല്ല എന്നും യുക്രെയ്നിലെ യുദ്ധം കാണിക്കുന്നുവെന്ന് മാർച്ച് 23 നു നടന്ന പൊതുകൂടിക്കാഴ്ചയിൽ  സംസാരിച്ചിരുന്നു. രണ്ടു ഭാഗത്തും യുദ്ധത്തിന്റെ ഇരകളായി  മരണമടഞ്ഞ സൈനീകരെയും, മുറിവേറ്റവരെയും, വീടു നഷ്ടപ്പെട്ടവരേയും, അഭയാർത്ഥികളെയും ഓർമ്മിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ട പാപ്പാ, "യുദ്ധം മനുഷ്യരാശിയുടെ പരാജയമാണെന്ന് നമ്മെ മനസ്സിലാക്കാൻ കർത്താവ് തന്റെ ആത്മാവിനെ അയക്കട്ടെ" എന്നും പ്രാർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മേയ് 2022, 13:36