പാപ്പാ വടക്കൻ മച്ചദോണിയായുടെ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പയും നോർത്ത് മച്ചദോണിയ റിപ്പബ്ലിക് ഗവൺമെന്റിന്റെ പ്രസിഡന്റ് ദിമിതർ കൊവചെവ്‌സ്‌കിയും തമ്മിൽ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പതിനഞ്ച് മിനിറ്റ് സ്വകാര്യ സംഭാഷണങ്ങൾ ഉൾപ്പെട്ടതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയം അറിയിച്ചു.
പ്രസിഡന്റ് കോവചെവ്‌സ്‌കി പാപ്പയ്‌ക്ക് കൊണ്ടുവന്ന സമ്മാനങ്ങളിൽ ഒഹ്‌രിദിലെ ക്ലെമന്റിന്റെ കീർത്തനത്തിന്റെ ഒരു ഭാഗത്തിന്റെ പകർപ്പും ഓഹ്‌രിദിൽ നിന്നുള്ള പവിഴ ഫിലിഗ്രി ജപമാലയും ഉണ്ടായിരുന്നു. ലോക സമാധാന ദിനത്തിനായുള്ള ഈ വർഷത്തെ തന്റെ സന്ദേശവും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: