തിരയുക

പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ പാപ്പായുടെ അഭ്യർത്ഥന

U2 സംഗീത ബാൻഡിലെ ഗായകനായ ബോണോ വൊക്സിനോടൊപ്പം "സ്കോളാസ് ഒക്കറെന്തിസ്" ന്റെ അന്തർദേശിയ മുന്നേറ്റം പാപ്പാ ഉദ്ഘാടനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

U2 ഗായകൻ ബോണോ വോക്സിനൊപ്പം സ്കോളാസ് ഒക്കറെന്തസ് അന്തർദേശിയ മുന്നേറ്റത്തിന്റെ  ഉദ്‌ഘാടനം ആഘോഷകരമായി നിർവഹിച്ചു കൊണ്ട് ഫ്രാസിസ് പാപ്പാ  ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കാൻ അഭ്യർത്ഥിച്ചു.

ആഘോഷപൂർവ്വഹവും സംഗീതാത്മകവുമായ അന്തരീക്ഷത്തിൽ പൊന്തിഫിക്കൽ സംഘടനായ "സ്കോളാസ് ഒക്കറന്റസ്" അന്തർദേശിയ  മുന്നേറ്റത്തിന്റെ ഉദ്ഘടന വേളയിൽ  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള  തന്റെ  അഭ്യർത്ഥന  ശക്തമായി പാപ്പാ പ്രകടിപ്പിച്ചു.

വത്തിക്കാന് അടുത്തുള്ള  ഉർബാനിയാന എന്നറിയപ്പെടുന്ന പൊന്തിഫിക്കൽ ഉർബൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഉദ്ഘാടനം നടന്നത്. സ്കോളാസ് ഒക്കറെന്തിസിന്റെ തുടക്കം മുതൽ, പൊതു ലക്ഷ്യങ്ങളോടെയും ഏറ്റവും ആവശ്യമുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും  തങ്ങളുടെ മൂലധനം പങ്കുവയ്ക്കുന്ന  ലോകമെമ്പാടുമുള്ള സ്കൂളുകളുടെ ഒരു ശൃംഖലയായി Scholas മാറിയിരിക്കുന്നു.  

സ്കോളസ് ഒക്കറന്തിസിന്റെ തുടക്കം ബൊയണെസ് അയേഴ്‌സ് നഗരത്തിലെ ദരിദ്ര പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവിടുത്തെ  അന്നത്തെ കർദ്ദിനാളും  ഇന്നത്തെ പാപ്പയുമായ  ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ മുൻകൈ എടുത്തു തയ്യാറാക്കിയ പദ്ധതികളിലാണ്.

പെൺകുട്ടികളെ പഠിപ്പിക്കുക

യു2 എന്ന സംഗീത ഗ്രൂപ്പിലെ പ്രശസ്ത ഗായകൻ ബോണോ വോക്‌സ് ഈ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ അതിഥിയായിരുന്നു.  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹവും പരിശുദ്ധ പിതാവും ഊന്നിപ്പറഞ്ഞു. "പെൺകുട്ടികളുടെ വിദ്യാഭ്യാസം, "കടുത്ത ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ഒരു മഹാശക്തിയാണ് എന്ന് ബോണോ ഊന്നിപ്പറഞ്ഞു. ലോകത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും മാറ്റുന്നതിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരേ പ്രധാന പങ്കുണ്ട് എന്ന്  കരുതുന്നുണ്ടോ എന്ന്  പരിശുദ്ധ പിതാവിനോടു ചോദിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹത്തോടു നാം ഭൂമി മാതാവിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ഭൂമി പിതാവിനെക്കുറിച്ചല്ലല്ലോ," എന്ന് പാപ്പാ ചിരിച്ചുകൊണ്ട് ഉത്തരം നൽകി.

സമാധാനത്തിനായുള്ള മത്സരം

ലോകപ്രശസ്ത ഫുട്ബോൾ ഇതിഹാസമായ  അന്തരിച്ച ദിയേഗോ മറഡോണയുടെ സ്മരണയ്ക്കായി സമാധാനത്തിനു വേണ്ടി മറ്റൊരു ഫുട്ബോൾ മത്സരം നടത്തുമെന്നും വിദ്യാർത്ഥികളുമായുള്ള  കൂടിക്കാഴ്ചയിൽ അറിയിച്ചു. ഒക്ടോബർ 10ന് റോമിലെ ഒളിമ്പിക് മൈതാനത്തിലാണ് മത്സരം നടക്കുക.

ലൗ ദാത്തോസിയുടെ യഥാർത്ഥ ശക്തി

കൂടികാഴ്ചയ്ക്കിടെ, "ലൗ ദാത്തോസി" ലോകത്ത് നടപ്പിലാക്കാൻ  സ്കോളാസ് എങ്ങനെ സഹായിക്കണമെന്ന ഒരു  യുവാവിന്റെ ചോദ്യത്തിന് "ലൗ ദാത്തോസി" യുടെ യഥാർത്ഥ ശക്തി ഉണ്ടാകണമെങ്കിൽ, പോരാട്ടവും അപകട സാധ്യതകൾ എടുക്കുന്നതിനോടുമൊപ്പം കവിതയും ആവശ്യമാണെന്ന്  പാപ്പാ പറഞ്ഞു. “പ്രകൃതിയെ ധ്യാനിക്കുന്നതിലൂടെയും പോരാട്ടത്തിലൂടെയുമാണ് ഇത് പഠിക്കുന്നത്,” പാപ്പാ പറഞ്ഞു. നമ്മുടെ പൊതുഭവനം സംരക്ഷിക്കുന്നതിൽ സ്ത്രീകളെയും സ്കോളാസിലുള്ളവരെയും എങ്ങനെ വളരെ ശക്തരാക്കാമെന്നും പാപ്പാ പറഞ്ഞു.

"പ്രകൃതിയെ സംരക്ഷിക്കുക,"  എന്നാൽ "സൃഷ്ടിയുടെ കവിതയെ സംരക്ഷിക്കുക" എന്നാണ്. യുവാക്കളോടു  ഐക്യത്തെ സംരക്ഷിക്കാനും അതിനായി പോരാടാനും പാപ്പാ ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക്  പുരുഷന്മാരെക്കാൾ ഐക്യത്തെക്കുറിച്ച് കൂടുതൽ അറിയാം എന്ന് പറഞ്ഞ പാപ്പാ അവർക്കിടയിലുള്ള ഈ സാഹോദര്യത്തോടെ, ഈ രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന സ്കോളാസിന് കവിത സൃഷ്ടിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള കഴിവുണ്ടെന്ന് വിശദീകരിച്ചു. അധികം വൈകുന്നതിന് മുമ്പേ നടപടിയെടുക്കാൻ പാപ്പാ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2022, 14:04