തിരയുക

നക്ഷത്രത്തിളക്കം നക്ഷത്രത്തിളക്കം 

പാപ്പാ: ക്രൈസ്തവർ മാർഗ്ഗദീപമായ താരാഗണമാകുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവൻ ദൈവത്തിൻറെ ഹൃത്തിൽ താരമായി വിരാജിക്കുന്നുവെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (06/05/22) കണ്ണി ചേർത്ത രണ്ടു ട്വിറ്റർസന്ദേശങ്ങളിൽ “ദൈവവിളി” (#vocation) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ക്രൈസ്തവൻറെ വിളിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്.

“ക്രൈസ്തവരെന്ന നിലയിൽ നാം ഓരോരുത്തരും വ്യക്തിപരമായും ഒരുമിച്ചും ദൈവനിയോഗത്താൽ വിളിക്കപ്പെട്ടിരിക്കുന്നു: നാം ഓരോരുത്തരും ദൈവത്തിൻറെ ഹൃദയത്തിൽ നക്ഷത്രമായി വിളങ്ങുന്നു, എന്നാൽ നമ്മൾ മാനവരാശിയുടെ യാത്രയിൽ വഴികാട്ടുന്ന താരവൃന്ദമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Come cristiani, siamo chiamati ognuno personalmente da una #vocazione, ma anche con-vocati: brilliamo ciascuno come una stella nel cuore di Dio, ma siamo chiamati a comporre insieme delle costellazioni che orientino il cammino dell’umanità.

EN: As Christians, we are individually called to a #vocation, but also called together. Each of us shines like a star in the heart of God, but we are called to form constellations that can guide the path of humanity.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2022, 20:40