തിരയുക

പാപ്പാ യുവജനങ്ങൾക്കൊപ്പം - സ്ലോവാക്കിയയിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയിൽനിന്ന് പാപ്പാ യുവജനങ്ങൾക്കൊപ്പം - സ്ലോവാക്കിയയിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയിൽനിന്ന് 

യുവജനങ്ങൾ പരിശുദ്ധ അമ്മയിൽനിന്ന് മാതൃകയുൾക്കൊള്ളുക: ഫ്രാൻസിസ് പാപ്പാ

യുവജനങ്ങൾക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യുവജനങ്ങൾ പരിശുദ്ധ അമ്മയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിശ്വാസജീവിതത്തിൽ മുന്നോട്ടുപോകുവാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. മെയ് മൂന്നാം തീയതി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് യുവജനങ്ങൾക്കായി പ്രാർത്ഥിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തത്.

"പൂർണതയുള്ള ജീവിതത്തിലേക്ക് വിളിക്കപ്പെട്ട യുവജനങ്ങൾ, മറിയത്തിൽനിന്ന്, ശ്രവിക്കുന്നതിനുള്ള ശൈലിയും, വിവേചനത്തിന്റെ ആഴവും, വിശ്വാസത്തിന്റെ ധൈര്യവും, സേവനത്തോടുള്ള സമർപ്പണവും കണ്ടെത്തട്ടെയെന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), പ്രാർത്ഥനാ നിയോഗം (#PrayerIntention) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം കുറിച്ചത്..

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: #PreghiamoInsieme perché i giovani, chiamati a una vita in pienezza, scoprano in Maria lo stile dell’ascolto, la profondità del discernimento, il coraggio della fede e la dedizione al servizio. #IntenzionidiPreghiera

EN: Let us #PrayTogether so that all young people, called to live life to the fullest, may discover in Mary’s life the way to listen, the depth of discernment, the courage of faith, and dedication to service. #PrayerIntention

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2022, 08:40