മുതിർന്നവരെ ബഹുമാനിക്കുന്ന ഭവനം അനുഗ്രഹീതം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജീവൻ സമൃദ്ധമായി നൽകുന്ന ദൈവത്തിന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങളാണ് മുത്തശ്ശീമുത്തച്ഛന്മാർ എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മെയ് പതിനൊന്ന് ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ വയോധികരുമായി ബന്ധപ്പെട്ട സന്ദേശം കുറിച്ചത്.
"ദീർഘായുസ് ഒരു ആഗ്രഹമാണ് (തിരുവചനം അങ്ങനെ പഠിപ്പിക്കുന്നു); മുത്തശ്ശീമുത്തച്ഛന്മാർ, ജീവൻ സമൃദ്ധമായി നൽകുന്ന ദൈവത്തിന്റെ ദയയുടെ അടയാളങ്ങളാണ്. വൃദ്ധനായ ഒരുവനെ പരിപാലിക്കുന്ന ഭവനം അനുഗ്രഹീതം! തങ്ങളുടെ മുത്തശ്ശീമുത്തച്ഛന്മാരെ ബഹുമാനിക്കുന്ന ഭവനം അനുഗ്രഹീതം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം കുറിച്ചത്.
ബുധനാഴ്ചദിവസങ്ങളിലെ പൊതുകൂടിക്കാഴ്ചാവേളയിൽ വാർദ്ധക്യവുമായി ബന്ധപ്പെട്ടു നടത്തിപ്പോരുന്ന പ്രബോധനത്തിൽനിന്ന് എടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Una lunga vita è una benedizione – così insegna la Scrittura –; #NonnieAnziani sono segni della benevolenza di Dio che elargisce la vita in abbondanza. Benedetta la casa che custodisce un anziano! Benedetta la famiglia che onora i suoi nonni! #BenedizionedelTempo
EN: A long life – so the Bible teaches – is a blessing. The #ElderlyAndGrandparents are signs of the goodness of God who bestows life in abundance. Blessed is the house where an older person lives! Blessed is the family that honours its grandparents! #BlessingOfTime
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: