വയോധികർ ചെറുപ്പക്കാർക്ക് മാതൃകയേകുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ചെറുപ്പക്കാർക്ക് മാതൃക നൽകുന്ന രീതിയിൽ ജീവിക്കുവാൻ വയോധികരോട് ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. മുതിർന്നവർ നൽകുന്ന മാതൃക ചെറുപ്പക്കാരുടെ ജീവിതത്തെ സ്വാധീനിക്കുമെന്നും, അതുകൊണ്ടുതന്നെ അവർക്ക് നല്ല ഒരു ജീവിതത്തിലേക്കുള്ള വാതിൽ തുറക്കുവാനായി വയോധികർ ആശയത്തിലും പ്രവൃത്തിയിലും ഒത്തുപോകുന്ന ഒരു നല്ല മാതൃക നൽകണമെന്നുമാണ് പാപ്പാ ഉദ്ബോധിപ്പിച്ചത്. മെയ് നാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ചെറുപ്പക്കാർക്ക് നല്ല മാതൃക കാട്ടുവാൻ മുതിർന്നവരെ പാപ്പാ ക്ഷണിച്ചത്.
"പ്രായമായ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദയവായി നമുക്ക് ചെറുപ്പക്കാരിലേക്ക് നോക്കാം. ചെറുപ്പക്കാർ നമ്മെ നോക്കുന്നു. നമ്മുടെ സ്ഥിരതയുള്ള ജീവിതം അവർക്ക് ജീവിതത്തിലേക്കുള്ള മനോഹരമായ ഒരു പാത തുറക്കും. എന്നാൽ, മറിച്ച് കാപട്യം വളരെയധികം ദോഷം ചെയ്യും. നമുക്ക് പരസ്പരം പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം കുറിച്ചത്.
IT: Cari fratelli e sorelle anziani, per favore, guardiamo ai giovani. I giovani ci guardano e la nostra coerenza può aprire loro una strada di vita bellissima. Invece, un’eventuale ipocrisia farà tanto male. #PreghiamoInsieme gli uni per gli altri. #BenedizioneDelTempo
EN: Dear elderly brothers and sisters, please look at the young people. The young people are watching us and our consistency can open up a beautiful path of life for them. Hypocrisy, on the other hand, will do so much harm. Let us #PrayTogether for one another. #BlessingOfTime
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: