തിരയുക

പാപ്പാ യുവജനങ്ങളും വയോധികരുമൊത്തുള്ള സമ്മേളനത്തിൽ .- ഫയൽ ചിത്രം പാപ്പാ യുവജനങ്ങളും വയോധികരുമൊത്തുള്ള സമ്മേളനത്തിൽ .- ഫയൽ ചിത്രം 

വയോധികരുടെ ജീവിതം യുവജനത്തിന് പ്രയോജനകരം: ഫ്രാൻസിസ് പാപ്പാ

വയോധികരും യുവജനങ്ങളുമായി ബന്ധപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നല്ല ജ്ഞാനവും നർമ്മബോധവുമുള്ള വയോധികർ യുവജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 25-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ വീണ്ടും ഓർമ്മിപ്പിച്ചത്.

“ജ്ഞാനത്തിലും നർമ്മത്തിലും നിറഞ്ഞ പ്രായമായവർ യുവജനങ്ങൾക്ക് ഉപകാരപ്രദമാണ്. വയോധികർ, ദുഃഖപൂർണ്ണവും വിവേകശൂന്യപരവുമായ ഒരു ലോകത്തെക്കുറിച്ചുള്ള ധാരണയിൽനിന്ന് യുവജനങ്ങളെ രക്ഷിക്കുന്നു” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. വയോധികർ (#elderly), സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്നീ ഹാഷ്ടാഗുകളോടുകൂടി, അല്മയർ, കുടുംബം ജീവിതം എന്നിവയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയെ (@LaityFamilyLife @PontAcadLife) പ്രതിപാദിച്ചായിരുന്നു പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Rich in wisdom and humour, #elderly people do so much good for the young! They save young people from the temptation of a knowledge of the world that is sad and devoid of the wisdom of life. #BlessingOfTime @LaityFamilyLife @PontAcadLife

IT: Gli #anziani ricchi di saggezza e di umorismo fanno tanto bene ai giovani. Li salvano da una conoscenza del mondo triste e priva di sapienza della vita. #BenedizionedelTempo @LaityFamilyLife @PontAcadLife

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 മേയ് 2022, 16:35