തിരയുക

വഴിതെറ്റാതെ നടക്കുവാൻ ആവശ്യപ്പെട്ട് പാപ്പാ വഴിതെറ്റാതെ നടക്കുവാൻ ആവശ്യപ്പെട്ട് പാപ്പാ 

അനിവാര്യമായ കാര്യങ്ങളിലേക്ക് സഭ തിരികെ നടക്കുക

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രാധാന്യമർഹിക്കാത്ത കാര്യങ്ങളിൽ ഏർപ്പെടാതെ സഭയുടെ തന്റെ അനിവാര്യമായ കാര്യങ്ങളിലേക്ക് മടങ്ങണമെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മെയ് പതിനെട്ട് ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, " ഒരു സഭ എന്ന നിലയിൽ, സുവിശേഷത്തിന്റെ ലളിതമായ പരിശുദ്ധി നഷ്ടപ്പെടുത്തിയേക്കാവുന്ന ദ്വിതീയമായ കാര്യങ്ങളിൽപ്പെട്ട് വഴിതെറ്റാതെ, അനിവാര്യമായ കാര്യങ്ങളിലേക്ക് സഭ തിരികെ വരേണ്ടതുണ്ട്" എന്ന് പാപ്പാ എഴുതി.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Come Chiesa abbiamo bisogno di tornare all’essenziale, di non smarrirci in tante cose secondarie, con il rischio di perdere di vista la purezza semplice del Vangelo.

EN: As a Church, we need to return to what is essential instead of losing ourselves in so many secondary things, running the risk of losing sight of the simple purity of the Gospel.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2022, 13:56