തിരയുക

21 നിഷ്കളങ്ക ജീവിതങ്ങളുടെ ഓർമ്മയ്ക്കായി സ്ഥാപിക്കപ്പെട്ട കുരിശുകൾ 21 നിഷ്കളങ്ക ജീവിതങ്ങളുടെ ഓർമ്മയ്ക്കായി സ്ഥാപിക്കപ്പെട്ട കുരിശുകൾ 

ടെക്‌സാസിലെ ദുരന്തത്തിൽ:ഫ്രാൻസിസ് പാപ്പായുടെ അനുശോചനസന്ദേശം

മെയ് 24 ചൊവ്വാഴ്ച അമേരിക്കയിലെ ടെക്‌സാസിൽ ഉണ്ടായ വെടിവയ്പ്പിൽ ഇരുപത്തിയൊന്ന് പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, ഫ്രാൻസിസ് പാപ്പാ അനുശോചനസന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉവാൾഡെയിലെ റോബ് പ്രാഥമികവിദ്യാഭ്യാസകേന്ദ്രത്തിൽ നടന്ന ഈ ദാരുണമായ വെടിവയ്പ്പിൽ നിരവധി കുട്ടികൾ അടക്കം ഇരുപത്തിയൊന്ന് പേർ കൊല്ലപ്പെട്ടതിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, അമേരിക്കയിലെ സാൻ അന്റോണിയോ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ഗുസ്താവോ ഗാർസിയ-സിയ്യർക്ക് അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെ ഫ്രാൻസിസ് പാപ്പായുടെ അനുശോചനമറിയിച്ചു. ഈ ആക്രമണത്തിന്റെ ഇരകളായവർക്ക് പാപ്പാ തന്റെ ആത്മീയ സാമീപ്യവും, പ്രാർത്ഥനകളും നേരുന്നതായി കർദ്ദിനാൾ പരോളിൻ എഴുതി. മരണമടഞ്ഞ കുട്ടികളെയും അധ്യാപകരെയും ദൈവകരുണയ്ക്ക് സമർപ്പിച്ച പാപ്പാ, പരിക്കേറ്റവർക്കും, സംഭവത്തിൽ ദുഃഖിതരായവർക്കും സൗഖ്യവും സാന്ത്വനവും നേർന്നു. "തിന്മയെ നന്മകൊണ്ട് കീഴടക്കുവിൻ എന്ന റോമക്കാർക്കെഴുതിയ ലേഖനത്തിൽനിന്നുള്ള വചനം ഉദ്ധരിച്ചുകൊണ്ട്, അക്രമത്തിന് പ്രലോഭിപ്പിക്കപ്പെടുന്നവർ അതിനു പകരം സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാത തിരഞ്ഞെടുക്കടുക്കുന്നതിനുവേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു എന്ന് കർദ്ദിനാൾ എഴുതി.

മെയ് ഇരുപത്തിയഞ്ചിന് വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്‌ചയാവേളയിലും പാപ്പാ ടെക്‌സാസിലെ വെടിവയ്പ്പിനെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2022, 16:23