ടെക്‌സാസ് വെടിവയ്പ്പിൽ പാപ്പായുടെ അനുശോചനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മെയ് 25 ബുധനാഴ്ച, വത്തിക്കാനിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, ടെക്‌സാസിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിൽ നിരവധി ജീവനുകൾ ഇല്ലാതായതിൽ പാപ്പാ ഖേദം പ്രകടിപ്പിക്കുകയും, വിവേചനരഹിതമായി ആയുധക്കടത്ത് അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഈയൊരു വാർത്ത ഹൃദയഭേദകമെന്നു വിശേഷിപ്പിച്ച പാപ്പാ, സംഭവത്തിൽ മരണമടഞ്ഞ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞു. പത്തൊൻപത് കുട്ടികളും രണ്ട് മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്.
ഇനിയും ഇതുപോലെയുള്ള ദാരുണസംഭവങ്ങൾ അവർത്തിക്കപ്പെടാതിരിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
സാൽവദോർ റാമോസ് എന്ന പേരുള്ള പതിനെട്ടുകാരനായ ഒരു ചെറുപ്പക്കാരനാണ് ടെക്‌സാസിലെ ഉവാൾദേ പ്രദേശത്തുള്ള പ്രൈമറി സ്കൂളിൽ പ്രവേശിച്ച് 21 ജീവനുകളെടുത്തത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാളും കൊല്ലപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: