തിരയുക

ക്രൂശിതൻറെ ചാരെ ക്രൂശിതൻറെ ചാരെ 

ക്രൂശിതൻറെ നോട്ടം, ഏറ്റവും ആർദ്രതയും അനുകമ്പയും നിറഞ്ഞത്!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൂശിതനെ ഉറ്റുനോക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ചൊവ്വാഴ്‌ച (12/04/22) കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതിലാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണമേകിയിരിക്കുന്നത്.

നമുക്ക് കുരിശുരൂപത്തിലേക്കു നോക്കാം: അവിടത്തെ ആ മുറിവുകളിൽ, നമ്മുടെ ആണികൾ ഉളവാക്കിയ ആ വേദനയുടെ സുഷിരങ്ങളിൽ നിന്നാണ് മാപ്പ് നിർഗ്ഗമിക്കുന്നത്. കുരിശിൽകിടക്കുന്ന യേശുവിനെ നമുക്കു നോക്കുകയും  അതിലും ആർദ്രതയും അനുകമ്പയും നിറഞ്ഞ ഒരു നോട്ടം നമുക്ക് ലഭിച്ചിട്ടില്ലെന്ന്  മനസ്സിലാക്കുകയും ചെയ്യാം” എന്നാണ് പാപ്പാ ഈ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ചൊവ്വാഴ്‌ചതന്നെ പാപ്പാ കണ്ണിചേർത്ത ഇതര ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

നമ്മൾ ക്രിസ്തുവിൻറെതാണ് എന്ന് സ്ഥിരീകരിക്കണമെങ്കിൽ, നമ്മെ വേദനിപ്പിച്ചവരോട് നമ്മൾ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കണം. കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് അവിടന്ന് നമ്മോടു ചെയ്യുന്നതുപോലെ ചെയ്യാനാണ്. അത് നമ്മെ നല്ലതെന്നും ചീത്തയെന്നും, മിത്രങ്ങളെന്നും ശത്രുക്കളെന്നും വേർതിരിക്കുന്നില്ല. അവിടത്തെ  സംബന്ധിച്ചിടത്തോളം നാമെല്ലാവരും സ്നേഹിക്കപ്പെടുന്ന മക്കളാണ്.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet 1 

IT: Guardiamo il Crocifisso: è dalle sue piaghe, da quei fori di dolore provocati dai nostri chiodi che scaturisce il perdono. Guardiamo Gesù in croce e vediamo che non abbiamo mai ricevuto uno sguardo più tenero e compassionevole.

EN: Let us gaze upon the Crucified One. It is from his painful holes caused by the nails of our sinfulness, that forgiveness gushes forth. Let us look to Jesus on the cross and realize that we have never been looked on with greater gentleness and compassionate.

Tweet 2 

IT: Se vogliamo verificare la nostra appartenenza a Cristo, guardiamo a come ci comportiamo con chi ci ha feriti. Il Signore ci chiede di rispondere come fa Lui con noi. Non ci divide in buoni e cattivi, in amici e nemici. Per Lui siamo tutti figli amati.

EN: If we want to evaluate our following of Christ, let us look at how we behave toward those who have hurt us. The Lord asks us to respond like He does with us.  He does not separate us into good and bad, friends and enemies. For Him, all of us are beloved children.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഏപ്രിൽ 2022, 12:43