ജീവിച്ചിരിക്കുന്ന ഉത്ഥിതനെ സഹോദരങ്ങളിൽ, ക്ലേശിതരിൽ തേടിയിറങ്ങുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഹോദരങ്ങളുടെ വദനങ്ങളിൽ ഉത്ഥിതനെ തേടാൻ നമുക്ക് ഭയമരുതെന്ന് മാർപ്പാപ്പാ.
ഉയിർപ്പുകാലത്തിലെ ഈ ചൊവ്വാഴ്‌ച (19/04/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“കർത്താവ് ഉയിർത്തെഴുന്നേറ്റു! നമുക്ക് ശവകുടീരങ്ങൾക്ക് ചുറ്റും കാത്തുനില്ക്കാതെ, ജീവിച്ചിരിക്കുന്ന അവനെ വീണ്ടും കണ്ടെത്താനായി പോകാം! നമ്മുടെ സഹോദരങ്ങളുടെ മുഖങ്ങളിലും, പ്രതീക്ഷയിൽ കഴിയുന്നവരുടെയും സ്വപ്നം കാണുന്നവരുടെയും ചരിത്രങ്ങളിലും, കരയുന്നവരുടെയും യാതനകളനുഭവിക്കുന്നവരുടെയും വേദനയിലും അവനെ തിരയാൻ നാം ഭയപ്പെടരുത്: ദൈവം അവിടെയുണ്ട്!” എന്നാണ് പാപ്പാ ഈ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il Signore è risorto! Non attardiamoci attorno ai sepolcri, ma andiamo a riscoprire Lui, il Vivente! E non abbiamo paura di cercarlo anche nel volto dei fratelli, nella storia di chi spera e di chi sogna, nel dolore di chi piange e soffre: Dio è lì!
EN: The Lord is risen! Let us not tarry among the tombs, but run to find him, the Living One! Nor may we be afraid to seek him also in the faces of our brothers and sisters, in the stories of those who hope and dream, in the pain of those who we suffer: God is there!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: