പാപ്പാ: കരുണയുടെ അടയാളങ്ങൾ വാഗ്ദാനം ചെയ്യുന്ന ദൈവം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ജീവിതത്തിൽ വിശ്വാസത്തെ നിരാകരിക്കുന്നതായി തോന്നുന്ന വിഷമകരമായ സമയങ്ങളുണ്ട്. എന്നാൽ അപ്പോഴാണ് കർത്താവിന്റെ ഹൃദയം നാം വീണ്ടും കണ്ടെത്തുന്നത്. അത്തരം സന്ദർഭങ്ങളിൽ, യേശു വമ്പൻ അത്ഭുതങ്ങൾ ചെയ്യുന്നില്ല. പകരം #കരുണയുടെ ഹൃദയസ്പർശിയായ അടയാളങ്ങൾ നമുക്ക് നൽകുന്നു. അവന്റെ മുറിവുകൾ നമുക്ക് സമർപ്പിച്ചുകൊണ്ട് നമ്മെ ആശ്വസിപ്പിക്കുന്നു."
ദൈവകരുണയുടെ ഞായറായി ആചരിക്കപ്പെട്ട ഏപ്രിൽ ഇരുപത്തിനാലാം തിയതി #കരുണ എന്ന ഹാഷ്‌ടാഗോടു കൂടി ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ,ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: