പാപ്പാ: പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിന് സംഭാവന നൽകണം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നമ്മുടെ പൊതു ഭവനത്തിന്റെ നശീകരണം തടയുന്നതിനും പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിനും നാമെല്ലാവരും 'സംഭാവന നൽകേണ്ടതുണ്ട്: സർക്കാരുകളും, വാണിജ്യ വ്യവഹാരങ്ങളും, പൗരന്മാരും - ദൈവം നമുക്ക് നൽകിയ പൊതുഭവനമായ ഭൂമി പങ്കിടുന്ന സഹോദരീ സഹോദരങ്ങളെപ്പോലെ നമ്മളെല്ലാവരും പ്രവർത്തിക്കണം.
ലോകഭൗമദിനമായി ആചരിക്കുന്ന ഏപ്രിൽ ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, , പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, എന്ന ഭാഷകളില്‍ ഭൗമദിനം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
22 ഏപ്രിൽ 2022, 19:10